ക്രിക്കറ്റ് ടൂർണമെൻറ് സംഘാടക സമിതി രൂപവത്കരിച്ചു
text_fieldsകേളി കലാ സാംസ്കാരിക വേദി ദവാദ്മി യൂനിറ്റ് ക്രിക്കറ്റ് സംഘാടകസമിതി രൂപവത്കരണ യോഗം
ദവാദ്മി: കേളി കലാ സാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ദവാദ്മി യൂനിറ്റ് ബലിപെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന ക്രിക്കറ്റ് മത്സരത്തിനായുള്ള സംഘാടകസമിതി രൂപവത്കരിച്ചു. യൂനിറ്റ് ഓഫിസിൽ പ്രസിഡൻറ് ബിനുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നസിർ കൊല്ലം ചെയർമാനായും മുജീബ് താമരശ്ശേരി കൺവീനറായും ഷാജി പ്ലാവിളയിൽ ട്രഷറായും കമ്മിറ്റി നിലവിൽ വന്നു.
നസിം കോ ഓഡിനേറ്ററാണ്. ഹാരിസ് ജോയിൻറ് കൺവീനറും സുൽഫി വൈസ് ചെയർമാനുമാണ്. യോഗത്തിൽ രാജേഷ്, മോഹനൻ, ലിനീഷ് എന്നിവർ സംസാരിച്ചു. സമിതിയിൽ 21 അംഗങ്ങൾ ആണുള്ളത്.

