ക്രിക്കറ്റ് ടൂർണമെൻറ് ജഴ്സി വിതരണവും ട്രോഫി പ്രകാശനവും
text_fieldsഇ.ഡി.പി.സി കൂട്ടായ്മ ക്രിക്കറ്റ് ടൂർണമെൻറ് ജഴ്സി വിതരണം, ട്രോഫി പ്രകാശന ചടങ്ങ്
ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ ദക്ഷിണേന്ത്യൻ കളിക്കാരെ പങ്കെടുപ്പിച്ച് ഇ.ഡി.പി.സി കൂട്ടായ്മ നടത്തുന്ന കാലെക്സ് എസ്.ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെൻറിെൻറ കളിക്കാർക്കുള്ള ജഴ്സി വിതരണവും ട്രോഫി പ്രകാശനവും ജുബൈലിൽ നടന്നു. എട്ട് ഫ്രാഞ്ചൈസികളാണ് ടൂർണമെൻറിൽ പങ്കെടുക്കുന്നത്. ഫക്രുദ്ദീൻ അധ്യക്ഷത വഹിച്ചു. രാജേഷ് കായംകുളം, ബൈജു അഞ്ചൽ, ബിനോയ് ജോർജ്, തൗഫീഖ്, ഫെബിൻ സൈഫു എന്നിവർ സംസാരിച്ചു. കാലെക്സ് കമ്പനി എം.ഡി. ബിനോയ് ട്രോഫി പ്രകാശനം ചെയ്തു.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ജുബൈൽ ആൽഫല ക്രിക്കറ്റ് മൈതാനത്താണ് മത്സരങ്ങൾ നടക്കുന്നത്. സുധീർ ആലപ്പുഴ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

