ക്രിക്കറ്റ് ടൂർണമെൻറ്: കില്ലേഴ്സ് ഹാഇൽ ജേതാക്കൾ
text_fieldsഡിലൈറ്റ് ക്രിക്കറ്റ് ക്ലബ് ഹാഇലിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ച ‘കില്ലേഴ്സ് ഹാഇൽ’ ട്രോഫിയുമായി
ഹാഇൽ: ഡിലൈറ്റ് ക്രിക്കറ്റ് ക്ലബിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ കില്ലേഴ്സ് ഹാഇൽ ജേതാക്കളായി. എട്ടു പ്രമുഖ ടീമുകൾ പങ്കെടുത്ത മത്സരങ്ങളുടെ കലാശപ്പോരാട്ടത്തിൽ കില്ലേഴ്സ് ഹാഇൽ വിജയകിരീടം ചൂടി. ബുറൈദ പ്ലെയേഴ്സ് റണ്ണേഴ്സപ്പായി. ഹബീബ് മെഡിക്കൽ സെൻറർ നൽകിയ ട്രോഫിയും സെവൻ ഇലവൻ നൽകിയ പ്രൈസ് മണിയും സമ്മാനിച്ചു.
റണ്ണേഴ്സിന് ഹബീബ് മെഡിക്കൽ സെൻറർ നൽകിയ ട്രോഫിയും അൽ അജ്മി വക പ്രൈസ് മണിയും കൈമാറി. അൽ ഹബീബ് മെഡിക്കൽ സെൻറർ എം.ഡി നിസാം പാറക്കാട്ട്, സാമൂഹിക പ്രവർത്തകൻ ചാൻസ അബ്ദുറഹ്മാൻ, ഡോ. അരവിന്ദ് ജെ. ശിവൻ, ഡോ. ഷൈൻ, ടീം മാനേജർ ഷാനു, റെജിസ് ഇരിട്ടി എന്നിവർ പങ്കെടുത്തു.

