പ്രമുഖ ക്രിക്കറ്റ് ടീം ഹണ്ടേഴ്സ് ഖാലിദിയ എട്ടാം വാർഷികം ആഘോഷിച്ചു
text_fieldsറിയാദിലെ ക്രിക്കറ്റ് ടീം ഹണ്ടേഴ്സ് ഖാലിദിയ എട്ടാം വാർഷികം ആഘോഷത്തിൽ പങ്കെടുത്തവർ
റിയാദ്: റിയാദിലെ പ്രമുഖ ക്രിക്കറ്റ് ടീമായ ഹണ്ടേഴ്സ് ഖാലിദിയ എട്ടാം വാർഷികം ആഘോഷിച്ചു. റിയാദ് സുലൈയിലെ ദുർറത് അൽമനഹ് ഓഡിറ്റോറിയത്തിൽനടന്ന വാർഷിക സമ്മേളനവും ആദരിക്കൽ ചടങ്ങും കലാസന്ധ്യയും വിദ്യാഭ്യാസ വിദഗ്ധൻ ഷുക്കൂർ ചക്കരക്കൽ ഉദ്ഘാടനം ചെയ്തു. സൗദി വ്യവസായ പ്രമുഖൻ ഹമൂദ് ഷിംറാനി മുഖ്യാതിഥിയായിരുന്നു. ഹാഫിസ് സ്വാഗതം പറഞ്ഞു. മിർഷാദ് അഹമ്മദ് അധ്യക്ഷത വഹിച്ചു.
ടീം അംഗങ്ങളായ നാഗരജ്, കിഷോർ, അബു താഹിർ, റഷീദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനംനടത്തിയ ഷാഹിദ് രാജ (ബെസ്റ്റ് ബാറ്റർ), മിർഷാദ് അഹമ്മദ് (ബെസ്റ്റ് ഓൾ റൗണ്ടർ), മുഹമ്മദ് (ബെസ്റ്റ് ബൗളർ), റോഷൻ (ക്രിക്കറ്റർ ഓഫ് ദി സീസൺ), നിസാർ (സ്പിരിറ്റ് ഓഫ് ദി സീസൺ), ഹാഫിസ് (മികച്ച കോഓഡിനേറ്റർ) എന്നിവർക്ക് അവാർഡ് സമ്മാനിച്ചു.
ആദരിക്കൽ ചടങ്ങിനും മെഡൽ വിതരണത്തിനും ഷഫാദ്, ആരിഫ്, ഷമീർ, അനസ്, മുഷ്താഖ്, ശുഐബ്, മുഹമ്മദ്, ഇബ്രു, ഹമീദ്, സുഹൈർ, ഹലീം, ഷാഹിദ് രാജാ, അഫ്തബ്, മിർഷാദ്, ഹാഫീസ് തുടങ്ങിയവർ നേതൃത്വം നൽകി. ക്യാപ്റ്റൻ റഷീദ് ടീമിനെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഉമറലി, ഷമീർ, ഷഫാദ്, അബുതാഹിർ, നിസാർ, ആമീൻ അൻസാരി എന്നിവർ സംസാരിച്ചു. ഇബ്രാഹിമിെൻറ നേതൃത്വത്തില് ഗാനമേളയും ഒപ്പനയും അരങ്ങേറി.
തുടർന്ന് ഹണ്ടേഴ്സ് കുടുംബത്തിന്റെ വിവിധ കലാപരിപാടികൾക്ക് ഉമറലി നേതൃത്വം നൽകി. ഫൈസൽ, സഈദ്, അമാൻ അൻസാരി, അസീസ്, ശമ്മാസ് എന്നിവരും പങ്കെടുത്തു. 2024-2025 വർഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. ഷമീർ (പ്രസി.), മുഹമ്മദ് (വൈ. പ്രസി.), ഹലീം (ജന. സെക്ര.), മിർഷാദ് അഹമ്മദ്, ഹമീദ്, അനസ് (ജോ. സെക്ര.), ഹാഫിസ് (ട്രഷ.), അബു താഹിർ (ടീം മാനേജർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

