Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ക്രിയേറ്റീവ്​ ബിസ്​’ ദമ്മാം ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു

text_fields
bookmark_border
‘ക്രിയേറ്റീവ്​ ബിസ്​’ ദമ്മാം ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു
cancel
camera_alt

 ക്രിയേറ്റീവ്​ ബിസ്​​’​ ദമ്മാം ബ്രാഞ്ചി​െൻറ ഉദ്ഘാടനം കമ്പനി സി.ഇ.ഒ ലത്തീഫ് പുളിക്കൽ നിർവഹിക്കുന്നു

ദമ്മാം: ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബിസിനസ് കൺസൾട്ടൻസി സ്ഥാപനമായ ‘ക്രിയേറ്റീവ്​ ബിസി​’​െൻറ ദമ്മാം ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു. പുതിയ ബ്രാഞ്ചി​െൻറ ഉദ്ഘാടനം കമ്പനി സി.ഇ.ഒ ലത്തീഫ് പുളിക്കൽ നിർവഹിച്ചു.

സൗദി അറേബ്യയിൽ പ്രവാസി സംരംഭകർക്ക് 100 ശതമാനം ഉടമസ്ഥാവകാശത്തോടെ ബിസിനസ് നിയമപരമായി സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതിനാവശ്യമായ വിവിധ കൺസൾട്ടൻസി, ബിസിനസ് സെറ്റപ്പ് സേവനങ്ങൾ നൽകിവരുന്ന സ്ഥാപനമാണ് ക്രിയേറ്റീവ്​ ബിസ്.

അഞ്ച് വർഷത്തിലേറെയായി ഈ മേഖലയിൽ സേവനം നൽകുന്ന സ്ഥാപനത്തി​െൻറ ദമ്മാം ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചതോടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സംരംഭകർക്കും ബിസിനസ് സമൂഹത്തിനും സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും. കമ്പനിയുടെ ദമ്മാം റീജനൽ മാനേജറായി നാസർ പട്ടാമ്പി പ്രവർത്തിക്കും.

അൽത്താഫ് വാഴക്കാട് ആണ് മാർക്കറ്റിങ്​ മാനേജർ. ദമ്മാമിലെ സിസ്മോ ബിൽഡിങ്ങിലാണ് പുതിയ ബ്രാഞ്ചി​െൻറ ഓഫീസ് പ്രവർത്തിക്കുന്നത്. ബിസിനസ് കൺസൾട്ടൻസി, ബിസിനസ് സെറ്റപ്പ്, നിയമപരമായ ബിസിനസ് ഘടന രൂപവത്​കരണം എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ കിഴക്കൻ പ്രവിശ്യയിലെ സംരംഭകർക്ക് പ്രാദേശികമായി ലഭ്യമാക്കുകയാണ് ദമ്മാം ബ്രാഞ്ചിലൂടെ ക്രിയേറ്റീവ്​ ബിസ് ലക്ഷ്യമിടുന്നത്.

പ്രവാസി സംരംഭകർക്ക് സൗദി അറേബ്യയിലെ നിലവിലെ നിയമങ്ങളും ബിസിനസ് സംവിധാനങ്ങളും അനുസരിച്ച് സംരംഭങ്ങൾ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും ആവശ്യമായ പ്രഫഷനൽ മാർഗനിർദേശവും സേവനങ്ങളും നൽകുന്നതിൽ പുതിയ ബ്രാഞ്ച് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ദമ്മാം ഓഫീസിനെ 0511588087 എന്ന നമ്പറിൽ ബന്ധപ്പെടാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Creative Biz' Starts Operations in Dammam
Next Story