Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി തു​ട​രു​ന്നു; ഒരാഴ്ചക്കിടെ 20,000ത്തിലധികം പേർ പിടിയിൽ

text_fields
bookmark_border
നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി തു​ട​രു​ന്നു;  ഒരാഴ്ചക്കിടെ 20,000ത്തിലധികം പേർ പിടിയിൽ
cancel

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ൽ താ​മ​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​യി തു​ട​രു​ന്നു. ഏ​പ്രി​ൽ 16 മു​ത​ൽ 22 വ​രെ​യു​ള്ള ഒ​രാ​ഴ്ച കാ​ല​യ​ള​വി​ൽ വി​വി​ധ സു​ര​ക്ഷാ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രാ​ജ്യ​ത്തെ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രാ​യ 12,192 പേ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​റ​സ്​​റ്റി​ലാ​യ​വ​രി​ൽ 6,606 പേ​ർ താ​മ​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​വ​രും, 3,510 പേ​ർ അ​തി​ർ​ത്തി സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​രും, 2,076 പേ​ർ തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​രു​മാ​ണ്. അ​തി​ർ​ത്തി വ​ഴി രാ​ജ്യ​ത്തേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച 1,454 പേ​രെ​യും സു​ര​ക്ഷാ സേ​ന പി​ടി​കൂ​ടി. ഇ​വ​രി​ൽ 67 ശ​ത​മാ​നം ഇ​ത്യോ​പ്യ​ൻ പൗ​ര​ന്മാ​രും 32 ശ​ത​മാ​നം യ​മ​നി​ക​ളും ഒ​രു ശ​ത​മാ​നം മ​റ്റ് രാ​ജ്യ​ക്കാ​രു​മാ​ണ്. അ​തി​ർ​ത്തി​ക​ൾ വ​ഴി അ​ന​ധി​കൃ​ത​മാ​യി രാ​ജ്യം വി​ടാ​ൻ ശ്ര​മി​ച്ച 50 പേ​രും ഇ​തി​നി​ടെ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​ക​ർ​ക്ക് താ​മ​സ​സൗ​ക​ര്യ​മോ ഗ​താ​ഗ​ത​മോ തൊ​ഴി​ലോ ന​ൽ​കി സ​ഹാ​യി​ച്ച 22 പേ​രെ​യും മ​ന്ത്രാ​ല​യം അ​റ​സ്​​റ്റ്​ ചെ​യ്തു. നി​ല​വി​ൽ 30,666 പു​രു​ഷ​ന്മാ​രും 2,557 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ ആ​കെ 33,223 പ്ര​വാ​സി​ക​ൾ വി​വി​ധ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​രാ​യി​ട്ടു​ണ്ട്. ഇ​തി​ൽ 17,368 പേ​രെ ഇ​തി​നോ​ട​കം നാ​ടു​ക​ട​ത്തി. ബാ​ക്കി​യു​ള്ള​വ​രി​ൽ 20,318 പേ​രെ യാ​ത്രാ രേ​ഖ​ക​ൾ ശ​രി​യാ​ക്കു​ന്ന​തി​നാ​യി അ​ത​ത് രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി​ക​ളി​ലേ​ക്ക് റ​ഫ​ർ ചെ​യ്തി​രി​ക്കു​ക​യാ​ണ്. 6,299 പേ​ർ നി​ല​വി​ൽ യാ​ത്രാ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വ​രു​ന്നു.

അ​തി​ർ​ത്തി വ​ഴി നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​ത് ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വീ​ണ്ടും മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് 15 വ​ർ​ഷം വ​രെ ത​ട​വും 10 ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ​യും ശി​ക്ഷ​യാ​യി ല​ഭി​ക്കും. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​വ​ർ മ​ക്ക, റി​യാ​ദ് മേ​ഖ​ല​ക​ളി​ൽ ഉ​ള്ള​വ​രാ​ണെ​ങ്കി​ൽ 911 എ​ന്ന ന​മ്പ​റി​ലും, മ​റ്റ് പ്ര​വി​ശ്യ​ക​ളി​ൽ ഉ​ള്ള​വ​ർ 999 അ​ല്ലെ​ങ്കി​ൽ 996 എ​ന്നീ ന​മ്പ​റു​ക​ളി​ലും വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CrackdownViolatorsArrest
News Summary - Crackdown on violators continues: Over 20,000 arrested in one week.
Next Story