ഇന്ദിര ഗാന്ധിയുടെ ചരിത്രം വളച്ചൊടിക്കാൻ സി.പി.എം സംഘ് പരിവാറിന് ചൂട്ടുപിടിക്കുന്നു -ഒ.ഐ.സി.സി
text_fieldsഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഇന്ദിര സ്ക്വയറി’ൽ ഷാഫി, ശങ്കർ ദിവാകരൻ, നൗഫൽ പാലക്കാടൻ എന്നിവർ സംസാരിക്കുന്നു
റിയാദ്: ഇന്ദിര ഗാന്ധി രാജ്യത്തിന് നൽകിയ സംഭാവന മറച്ചുവെച്ച് വ്യാജ ചരിത്രം പ്രചരിപ്പിക്കുന്നതിൽ സംഘ്പരിവാറിനെ പോലെ സി.പി.എമ്മിനും പങ്കുണ്ടെന്നും സംഘ്പരിവാർ അജണ്ടക്ക് സി.പി.എം ചൂട്ട് പിടിക്കുകയാണെന്നും ഇന്ദിര ഗാന്ധിയുടെ 41ാം ചരമവാർഷികത്തോട് അനുബന്ധിച്ച് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഇന്ദിരാ സ്ക്വയർ’ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ബാങ്കുകളുടെ ദേശസാല്‍ക്കരണം, ദാരിദ്രനിർമാർജനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പരിഷ്കരണങ്ങളിലൂടെ രാജ്യ ശ്രദ്ധയാകര്‍ഷിച്ച ഭരണാധികാരിയും ദേശസ്നേഹവും മതേതരത്വവും അഖണ്ഡതയും എന്നും നെഞ്ചിലേറ്റിയ മഹാവ്യക്തിത്വവുമായിരുന്നു ഇന്ദിര ഗാന്ധി എന്ന് ചടങ്ങ് ഉത്ഘാടനം ചെയ്ത സെൻട്രൽ കമ്മറ്റി പ്രസിഡന്റ്
സലിം കളക്കര പറഞ്ഞു. വൈസ് പ്രസിഡന്റ് ബാലു കുട്ടൻ അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി നേതാവ് ഷാഫി, അധ്യാപകൻ ശങ്കർ ദിവാകരൻ, പ്രിയദർശിനി പബ്ലിക്കേഷൻ സൗദി കോഓഡിനേറ്റർ നൗഫൽ പാലക്കാടൻ എന്നിവർ പാനൽ പ്രഭാഷകരായി. അമീർ പട്ടണം ആമുഖപ്രസംഗം നടത്തി.
ജനറൽ സെക്രട്ടറിമാരായ ഫൈസൽ ബാഹസൻ സ്വാഗതവും സക്കിർ ദാനത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

