സി.പി സൈതലവി മക്കരപറമ്പിന് യാത്രയയപ്പ് നൽകി
text_fieldsസി.പി സൈതലവി മക്കരപറമ്പിന് ഒ.ഐ.സി.സി ജിദ്ദ മങ്കട
മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: 20 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സി.പി സൈതലവി മക്കരപറമ്പിന് ഒ.ഐ.സി.സി ജിദ്ദ മങ്കട മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകി. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ ഡോൾഫിൻ പാർക്കിൽ സംഘടിപ്പിച്ച മെഗാ ഇഫ്താർ പരിപാടിയിൽ ഒ.ഐ.സി.സി സ്ഥാപക നേതാവ് ചെമ്പൻ അബ്ബാസും മൈനോറിറ്റി സംസ്ഥാന സെക്രട്ടറി കെ.സി. അബ്ദുറഹ്മാനും ചേർന്ന് അദ്ദേഹത്തിനുള്ള സ്നേഹോപഹാരം കൈമാറി.
അസീസ് ലാക്കൽ അധ്യക്ഷത വഹിച്ചു. ഇ.പി മുഹമ്മദാലി സ്വാഗതവും ഷൗക്കത്ത് പുഴക്കാട്ടിരി നന്ദിയും പറഞ്ഞു. യു.എം ഹുസ്സൈൻ മലപ്പുറം, ഇസ്മായിൽ കൂരിപൊയിൽ, ഫൈസൽ മക്കരപ്പറമ്പ്, സമീർ പാണ്ടിക്കാട്, സി.പി. മുജീബ് കാളികാവ്, ഉസ്മാൻ കുണ്ടുകാവിൽ, കമാൽ കളപ്പാടൻ, അനസ് തുവ്വൂർ, റഷീദ് ഷംസാൻ, അലി ബാപ്പു, ഉസ്മാൻ മേലാറ്റൂർ, ഷംസു മേലാറ്റൂർ, റിയാസ് ചോക്കാട്, ഷബീർ കല്ലായി, അനസ് നിലമ്പൂർ, അനീസ് തട്ടിയെക്കൽ, ജലീൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

