Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​ മരണം:...

കോവിഡ്​ മരണം: ആരോഗ്യജീവനക്കാരുടെ കുടുംബങ്ങൾക്ക്​ ധനസഹായ വിതരണം തുടങ്ങി

text_fields
bookmark_border
കോവിഡ്​ മരണം: ആരോഗ്യജീവനക്കാരുടെ കുടുംബങ്ങൾക്ക്​ ധനസഹായ വിതരണം തുടങ്ങി
cancel
camera_alt

സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ 

ജിദ്ദ: സൗദിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ച സർക്കാർ, സ്വകാര്യ ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുടുംബങ്ങൾക്ക്​ സൗദി മന്ത്രിസഭ പ്രഖ്യാപിച്ച ധനസഹായ വിതരണം തുടങ്ങി. അഞ്ചു​ ലക്ഷം റിയാലാണ് മരിച്ചവരുടെ അനന്തരാവകാശികൾക്ക്​ ലഭിക്കുന്നത്​. മരിച്ചവരുടെ കുടുംബങ്ങൾക്ക്​ ധനസഹായം നൽകാൻ കഴിഞ്ഞ ഡിസംബറിൽ​ സൽമാൻ രാജാവി​െൻറ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭ യോഗമാണ്​​ തീരുമാനിച്ചത്​.

ആ തീരുമാനമാണ് ഇപ്പോൾ നടപ്പാക്കാൻ തുടങ്ങിയത്​.​ കോവിഡ്​ സാഹചര്യത്തിൽ രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കാനുള്ള പ്രവർത്തനത്തിനിടയിൽ കോവിഡ്​ ബാധിക്കുകയും മരിക്കുകയും ചെയ്​ത സർക്കാർ, സ്വകാര്യ ആരോഗ്യരംഗത്തെ സ്വദേശികളും വിദേശികളുമായ ജീവനക്കാരുടെ അനന്തരാവകാശികൾക്കാണ്​​ ധനസഹായം ലഭിക്കുക. കോവിഡ്​ മൂലം മരിച്ച സർക്കാർ അല്ലെങ്കിൽ സ്വകാര്യ ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുടുംബങ്ങൾക്ക്​ ധനസഹായം വിതരണം ചെയ്യാനുള്ള തുടക്കം.

മന്ത്രിസഭയുടെ തീരുമാനം നടപ്പാക്കുന്നതി​െൻറ ഭാഗമാണെന്ന്​ സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ പറഞ്ഞു. ആരോഗ്യമേഖലയിലെ ജീവനക്കാർ ഉൾപ്പെടെയുള്ള രാജ്യത്തെ പൗരന്മാരോടും വിദേശികളോടും സർക്കാർ കാണിക്കുന്ന ശ്രദ്ധയും പരിഗണനയും പ്രതിഫലിപ്പിക്കുന്നതാണിത്​. കോവിഡിനെ പ്രതിരോധിക്കാൻ രാജ്യത്തെ എല്ലാ ആരോഗ്യ മേഖലകളിലെയും ജീവനക്കാർ നടത്തിയ ശ്രമങ്ങ​ൾ മഹത്തരവും അഭിനന്ദനാർഹവുമാണ്​.

കോവിഡ്​ സമയത്ത് രോഗികളെ ശുശ്രൂഷിക്കാനും പരിപാലിക്കാനും സമർപ്പണത്തോടും ആത്മാർഥതയോടുമാണ്​ ആരോഗ്യ മേഖലയിലെ ജീവനക്കാർ പ്രവർത്തിച്ചത്​. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യം സംരക്ഷിക്കാൻ ജീവൻ അർപ്പിച്ചവർ അവരുടെ മുൻപന്തിയിലുണ്ട്​. ദൈവം അവർക്ക്​ കരുണയും പാപമോചനവും നൽക​​െട്ടയെന്ന്​ ആരോഗ്യമന്ത്രി ആശംസിച്ചു.

രാജ്യവാസികളുടെ ആരോഗ്യസുരക്ഷക്ക്​ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും വലിയ പരിഗണനയും പരിമിതികളില്ലാത്ത പിന്തുണയുമാണ്​ നൽകിയത്​. രാജ്യം ഒരുക്കുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താൻ നിരന്തരം ശ്രദ്ധ ചെലുത്തുകയാണ്. പകർച്ചവ്യാധി തടയാനും സാഹചര്യം നിയന്ത്രിക്കാനും എല്ലാ ശാസ്ത്രീയവും പ്രായോഗികവുമായ മാർഗങ്ങളിലൂടെയും അതി​െൻറ വ്യാപനം തടയാനും സൗദിയിലെ ആരോഗ്യ മേഖലകൾ വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health workersCovid's death
News Summary - Covid's death: Financial aid to families of health workers begins
Next Story