കോവിഡ് ബാധിച്ച് സൗദിയിൽ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു
text_fieldsറിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഒരു ഇന്ത്യൻ പൗരൻ കൂടി മരിച്ചതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഇൗ മാസം 1 8ന് ദമ്മാമിൽ മഹാരാഷ്ട്ര സ്വദേശി 49 വയസുള്ള ശൈഖ് ഉബൈദുല്ല ആണ് മരിച്ചത്. അഞ്ച് ദിവസത്തിന് ശേഷമാണ് സൗദി ആരോഗ്യ മന് ത്രാലയത്തിൽ നിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ ഇന്ത്യൻ എംബസി മരണം ഒൗദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോ ടെ കോവിഡ് ബാധയിൽ സൗദിയിൽ മരിച്ച ഇന്ത്യൻ പൗരന്മാരുടെ എണ്ണം 11 ആയതായും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
മരിച്ചവരിൽ രണ്ടുപേർ മലയാളികളാണ്. കണ്ണൂർ പാനൂർ സ്വദേശി ഷബ്നാസ് (29) മദീനയിലും മലപ്പുറം ചെമ്മാട് സ്വദേശി നടമേൽ സഫ് വാൻ (41) റിയാദിലും ഇൗ മാസം നാലിനാണ് മരിച്ചത്. രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ച ഇന്ത്യൻ മരണങ്ങളും ഇവരുടേതാണ്. ഇൗ മാസം ഏഴിന് ഉത്തർപ്രദേശ് സ്വദേശി ബദർ ആലം (41) ജിദ്ദയിലും 15ന് മഹാരാഷ്ട്ര സ്വദേശി സുലൈമാൻ സയ്യിദ് (59) മദീനയിലും 16ന് തെലങ്കാന സ്വദേശി അസ്മത്തുല്ല ഖാൻ (65) മക്കയിലും മഹാരാഷ്ട്ര സ്വദേശി ബർക്കത്ത് അലി അബ്ദുല്ലത്തീഫ് ഫഖീർ (63) മദീനയിലും 18ന് തെലങ്കാന സ്വദേശി മുഹമ്മദ് സാദിഖ് (63) ജിദ്ദയിലും ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് അസ്ലം ഖാൻ (61) മക്കയിലും മഹാരാഷ്ട്ര സ്വദേശി തൗസിഫ് ബാൽബലെ (40) മദീനയിലും 19ന് ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് -ഫഖീർ ആലം (61) മക്കയിലും മരിച്ചു.
രാജ്യത്തെ കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ഇന്ത്യൻ എംബസി സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ഇന്ത്യൻ പൗരന്മാരുടെ രക്ഷയ്ക്കും ക്ഷേമത്തിനും ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചുവരികയാണെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇൗ മാസം 14ന് രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്നുള്ള ഇന്ത്യൻ സന്നദ്ധപ്രവർത്തകരുമായി ഒാൺലൈനിൽ നടത്തിയത് പോലെ 22ന് ചെറുകിട പട്ടണങ്ങളിലെയും ഉൾനാടൻ പ്രദേശങ്ങളിലെയും സന്നദ്ധപ്രവർത്തകരുമായും അംബാസഡർ ഡോ. ഒൗസാഫ് സഇൗദ് കൂടിക്കാഴ്ച നടത്തി. ഇതിലൂടെ ഒാരോ പ്രദേശങ്ങളിലെയും പ്രവാസികളുടെ വിഷയങ്ങളും വിഷമതകളും പ്രശ്നങ്ങളും മനസിലാക്കുകയും അതനുസരിച്ചുള്ള പരിഹാര മാർഗങ്ങൾ അവലംബിക്കുകയും ചെയ്തു.
പ്രധാനപ്പെട്ട ഇന്ത്യൻ പ്രവാസി സംഘടനകളുടെ സഹകരണത്തോടെ വിവിധ ഭാഗങ്ങളിൽ ആവശ്യക്കാർക്ക് മരുന്നും ഭക്ഷണവും മറ്റ് അടിയന്തര സഹായങ്ങളും എത്തിക്കുന്നുണ്ട്. ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവിസ് നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ സൗദിയിൽ നിന്നുള്ള ഇന്ത്യാക്കാരെ നാട്ടിലയക്കാൻ എംബസി തീരുമാനമെടുത്തിട്ടില്ലെന്നും ഇത് സംബന്ധിച്ച് എന്ത് പുതിയ തീരുമാനമുണ്ടായാലും അത് എംബസിയുടെ ട്വിറ്ററിലെയും ഫേസ്ബുക്കിലെയും ഒൗദ്യോഗിക അക്കൗണ്ടുകളിലൂടെയും വെബ്സൈറ്റിലൂടെയും അറിയിക്കുമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
