40 മുതൽ 50 വരെ പ്രായമുള്ളവർക്ക് രണ്ടാം ഡോസ് രണ്ടാഴ്ചക്കുള്ളിൽ
text_fieldsസൗദിയിൽ 12നും 18നുമിടയിൽ പ്രായമുള്ളവർക്ക് കോവിഡ് കുത്തിവെപ്പ് ആരംഭിച്ചപ്പോൾ
ജിദ്ദ: 40 മുതൽ 50 വരെ പ്രായമുള്ള സ്വദേശികൾക്കും വിദേശികൾക്കും രണ്ടാം ഡോസ് കുത്തിവെപ്പ് രണ്ടാഴ്ചക്കകം ആരംഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം.
നിലവിൽ 50നും അതിന് മുകളിലും വയസ്സുള്ളവർക്കാണ് വാക്സിൻ വിതരണം. രാജ്യത്തെ 70 ശതമാനം ആളുകൾക്കും ഒന്നാം ഡോസ് വിതരണം ചെയ്തു. 500ഓളം സെൻററുകളിലായി ഇതുവരെ 1,73,71,180 ഡോസ് വിതരണം ചെയ്തതായി മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്വദേശികളും വിദേശികളുമായ ഒരു ലക്ഷത്തോളം ആളുകൾ വാക്സിൻ എടുക്കാൻ ബുക്ക് ചെയ്തു. രാജ്യത്ത് കഴിഞ്ഞ വർഷം ഡിസംബർ 17 മുതലാണ് വാക്സിൻ വിതരണം ഒന്നാംഘട്ടം ആരംഭിച്ചത്.തുടർന്ന് ഈ വർഷം ഫെബ്രുവരി 18 മുതൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിലേക്ക് വിതരണം വ്യാപിപ്പിച്ചു. രണ്ടാം ഘട്ടവും ആരംഭിച്ചു.

