വീടകങ്ങൾ സജീവമാക്കി കുടുംബങ്ങൾ
text_fieldsയാംബു: സായന്തനങ്ങളും വാരാന്ത്യ അവധി ദിനങ്ങളും പാർക്കുകളിലും കടൽതീരങ്ങളിലും വിന ോദകേന്ദ്രങ്ങളിലും കഴിഞ്ഞിരുന്ന ഗൾഫിലെ സ്വദേശികളുടെയും വിദേശികളുടെയും കുടുംബ ങ്ങൾ പരിചിതമല്ലാത്ത ജീവിതശൈലിയിലേക്ക് പറിച്ചുനടേണ്ടി വന്നിരിക്കുകയാണ്. ലോക്ഡൗ ണിലായ രാജ്യത്തെ പല നഗരങ്ങളുടെയും പ്രധാന റോഡുകൾ സായാഹ്നങ്ങളിൽ വല്ലപ്പോഴും വരുന ്ന വാഹനങ്ങൾക്കുവേണ്ടി മാത്രമാണ് സിഗ്നൽ ലൈറ്റുകൾ തെളിയുന്നത്.
വിജനതമുറ്റിയ പൊതുഇടങ്ങൾ മൗനത്തിലേക്ക് വഴിമാറുന്ന കാഴ്ചയാണെങ്ങും. ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശങ്ങൾ സ്വദേശികളും പ്രവാസികളും അക്ഷരംപ്രതി പാലിക്കുന്നു. കുട്ടികളോടൊപ്പം കളിച്ചും താൽപര്യമുള്ള ഭക്ഷണം പാകംചെയ്തും ആരാധനകൾ വീട്ടിൽ നിർവഹിച്ചും പ്രവാസികുടുംബങ്ങൾ കോവിഡ് പ്രതിരോധ കാലത്തെയും അതിജീവിക്കുകയാണ്.
കളിക്കൂട്ടുകാർ വീട്ടിലെ അംഗങ്ങൾ തന്നെയായി മാറുന്ന അവസ്ഥയോട് പൊരുത്തപ്പെടുകയാണ് കുട്ടികൾ. മനുഷ്യർ വീടുകൾക്കുള്ളിലും ബാക്കി ജീവികളെല്ലാം പുറത്തു വിഹരിക്കുകയുംചെയ്യുന്ന പുതിയ സ്ഥിതിവിശേഷം ഹാസ്യാത്മകമായി ചിത്രീകരിച്ച കാർട്ടൂണുകൾ അറബികൾക്കിടയിൽ വൻതോതിൽ പ്രചാരംനേടി. ഒരു കൂട്ടം മൃഗങ്ങളും പക്ഷികളും ‘മനുഷ്യശാല’ സന്ദർശിക്കുന്നതാണ് വൈറലായ ഒരു കാർട്ടൂണിലെ വിഷയം. അടഞ്ഞ വീടുകളുടെ ജനലഴികളിൽകൂടി പുറത്തേക്കു നോക്കുന്ന മനുഷ്യരെ കാർട്ടൂണിൽ കാണാം. ‘യഹ്റഖ് ദീപക്’ എന്ന പ്രമുഖ അറബ് വെബ് പോർട്ടലിൽ പ്രസിദ്ധീകരിച്ച കാർട്ടൂൺ ഇതിനകം ലക്ഷക്കണക്കിന് ആളുകളിൽ ചിരി സമ്മാനിച്ച് വമ്പൻ വൈറലായി.
സ്വതന്ത്രമായി വിഹരിക്കാൻ കഴിയാത്ത കുടുംബങ്ങളിലെ മക്കൾ അനുഭവിക്കുന്ന മാനസികസംഘർഷങ്ങളും ഇത്തരം ചിത്രീകരണത്തിലൂടെ ആളുകളുടെ മനസ്സിലേക്ക് വേഗത്തിൽ ഓടിയെത്തുന്നു. നാട്ടിലെ ആശങ്കകളും പ്രശ്നങ്ങളും പതിയെ മനസ്സിലാക്കിയ കുട്ടികൾ പുറത്തിറങ്ങാതെ വീടുകളിലും താമസമുറികളിലുംതന്നെ കഴിയാനും ഇപ്പോൾ പരിശീലിച്ചുകഴിഞ്ഞു. വീട്ടിലിരിക്കുന്ന കുട്ടികളെ ശുചിത്വശീലങ്ങൾ പഠിപ്പിക്കാൻ രക്ഷിതാക്കൾ നല്ല ശ്രദ്ധ പതിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
