കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരെ ആദരിച്ചു
text_fieldsകോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരെ റിയാദിലെ കേളി ആദരിച്ചപ്പോൾ
റിയാദ്: കോവിഡ് മഹാമാരിെക്കതിരെ പോരാടുന്ന റിയാദിലെ മലയാളികളായ ആരോഗ്യപ്രവർത്തകരെ റിയാദിലെ കേളി കലാസാംസ്കാരിക വേദി ആദരിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഹോട്ടൽ അങ്കണത്തിൽ അരങ്ങേറിയ കേളിയുടെ 20ാം വാർഷികാഘോഷവേളയിലാണ് ആരോഗ്യപ്രവർത്തകരെ ആദരിച്ചത്. കോവിഡ് മഹാമാരിയുടെ കാലത്ത് കേളി പ്രവർത്തനം മുഖ്യമായും ജീവകാരുണ്യ മേഖലയിലായിരുന്നെന്ന് ഭാരവാഹികൾ പറഞ്ഞു. വിഷമത അനുഭവിച്ച നിരവധി മലയാളികളെയും ഇതര സംസ്ഥാനക്കാരെയും സഹായിക്കാൻ ഹെൽപ് ഡെസ്ക് മുഖേന സാധിച്ചു.
റിയാദിലെയും പരിസരപ്രദേശങ്ങളിലെയും കോവിഡ് ബാധിതർക്ക് ആവശ്യമായ മരുന്നുകൾ നിർദേശിക്കുകയും അത് അവരവരുടെ വാസസ്ഥലങ്ങളിൽ എത്തിച്ച് നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ കേളിയുടെ ജീവകാരുണ്യ പ്രവർത്തകരോടൊപ്പം പ്രവർത്തിക്കുകയും ചെയ്ത ആരോഗ്യ മേഖലയിലെ 62 പേരെയാണ് ആദരിച്ചത്. വൈസ് പ്രസിഡൻറ് പ്രഭാകരൻ കണ്ടോന്താർ ആമുഖ പ്രഭാഷണം നടത്തി. ആക്ടിങ് പ്രസിഡൻറ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗം ഗോപിനാഥ് വേങ്ങര, ജോയൻറ് സെക്രട്ടറിമാരായ ടി.ആർ. സുബ്രഹ്മണ്യൻ, സുരേഷ് കണ്ണപുരം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

