റിയാദിൽ ബഖാല ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
text_fieldsറിയാദ്: തിരുവനന്തപുരം സ്വദേശി റിയാദിൽ കോവിഡ് ബാധിച്ച് മരിച്ചു. ആലംകോട്പള്ളിമുക്ക് സ്വദേശി അബ്ദുല്‍ അസീസ് റഹ്മാന്‍ കുഞ്ഞ് (58) ആണ് മരിച്ചത്.
രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ സുമൈഷി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. അസുഖത്തിന് ശമനമുണ്ടായിരുന്നെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. റിയാദ് മലസിൽ അൽമാസ് റെസ്‌റ്റോറന്റിന് സമീപമുള്ള ബഖാലയില്‍ ജോലി ചെയ്യുകയായിരുന്നു.
രണ്ടു മാസങ്ങൾക്ക് മുമ്പാണ് അവധി കഴിഞ്ഞു ദുബായ് വഴി ഇദ്ദേഹം റിയാദിൽ തിരിച്ചെത്തിയത്. പിതാവ്: റഹ്മാന്‍ കുഞ്, മാതാവ്: ജമീല ബീവി, ഭാര്യ: സാജിദ, മക്കൾ: മുഹമ്മദ് ഫൈസല്‍, അന്‍സ, അന്‍സി. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിന് സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

