കോവിഡ് വാക്സിൻ നിർമാണം പുരോഗതിയിൽ
text_fieldsജിദ്ദ: കോവിഡിനെതിരെ വാക്സിൻ നിർമിക്കാനുള്ള ശ്രമങ്ങൾ അതീവ പ്രാധാന്യത്തോടെയും ജാഗ്രതയോടെയും ലോകാടിസ്ഥാനത്തിൽ നടന്നുവരുകയാണെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പ്രതിരോധ ചികിത്സ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിയും ജി20 ഹെൽത്ത് വർക്കിങ് ഗ്രൂപ് ചെയർമാനുമായ ഡോ. അബ്ദുല്ല അസീരി പറഞ്ഞു. നിലവിൽ കോവിഡിനെ നേരിടാൻ 10 വാക്സിനുകൾ നിർമിക്കാനുള്ള ഘട്ടത്തിലാണ്.
ഇതിൽ മൂന്നെണ്ണം ഇൗ വർഷാവസാനത്തിന് മുമ്പ് പുറത്തിങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫലപ്രദമായ ഒരു വാക്സിൻ കണ്ടെത്താമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഗോളതലത്തിൽ നിരവധി പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. കോവിഡ് പ്രത്യക്ഷപ്പെട്ടത് മുതൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളെ ഇതുവരെ ബാധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
