കോവിഡ് വാക്സിൻ: മാസ് തബൂക്ക് ഫണ്ട് കൈമാറി
text_fieldsമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ഭാഗമായ കോവിഡ് വാക്സിൻ ചലഞ്ചിലേക്ക് മാസ് തബൂക്ക് സമാഹരിച്ച ധനസഹായം പ്രസിഡൻറ് മാത്യു തോമസ് നെല്ലുവേലിൽ ആരോഗ്യമന്ത്രി വീണാജോർജിന് കൈമാറുന്നു
തബൂക്ക്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ഭാഗമായി കോവിഡ് വാക്സിൻ ചലഞ്ചിലേക്ക് മാസ് തബൂക്ക് സമാഹരിച്ച ധനസഹായം കൈമാറി. ആരോഗ്യമന്ത്രി വീണാ ജോർജിെൻറ വസതിയിൽ നടന്ന ചടങ്ങിൽ മാസ് തബൂക്ക് പ്രസിഡൻറ് മാത്യു തോമസ് നെല്ലുവേലിൽ ചെക്ക് മന്ത്രിക്ക് കൈമാറി. മാസ് മുൻ കേന്ദ്ര കമ്മിറ്റി അംഗം ജിജോ മാത്യു സന്നിഹിതനായിരുന്നു.
മാസിെൻറ വിവിധ യൂനിറ്റുകളുടെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരണം നടത്തിയത്. പ്രവർത്തനവുമായി സഹകരിച്ച എല്ലാവർക്കും മാസ് തബൂക്ക് നന്ദി പറഞ്ഞു.

