Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറമദാനിൽ ഉംറ...

റമദാനിൽ ഉംറ നിർവഹിക്കുന്നതിനും ഇരുഹറം പള്ളികൾ സന്ദർശിക്കുന്നതിനും കോവിഡ് വാക്സിൻ നിർബന്ധമാക്കി

text_fields
bookmark_border
റമദാനിൽ ഉംറ നിർവഹിക്കുന്നതിനും ഇരുഹറം പള്ളികൾ സന്ദർശിക്കുന്നതിനും കോവിഡ് വാക്സിൻ നിർബന്ധമാക്കി
cancel

ജിദ്ദ: റമദാനിൽ ഉംറ നിർവഹിക്കുന്നവർക്കും മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി എന്നിവ സന്ദശിക്കുന്നവർക്കും കോവിഡ് വാക്സിൻ വെച്ചിരിക്കണമെന്ന് നിർബന്ധമാക്കിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മസ്​ജിദുൽ ഹറാമിലെ പ്രവർത്തന ശേഷി ഉയർത്താനും തീരുമാനിച്ചു. ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിക്കുന്ന എല്ലാവിധ പ്രതിരോധ മുൻകരുതൽ നടപടികളും പാലിച്ചായിരിക്കും ഹറമിലെ പ്രവർത്തന ശേഷി ഉയർത്തുകയെന്നും മന്ത്രാലയം അറിയിച്ചു. റമദാനിൽ കൂടുതൽ ​പേർക്ക്​ ഉംറ തീർഥാടനത്തിനു അവസരമൊരുക്കുമെന്ന്​ കഴിഞ്ഞ ദിവസം ഹജ്ജ്​ ഉംറ സഹമന്ത്രി വ്യക്തമാക്കിയിരുന്നു. പുതിയ തീരുമാനങ്ങൾ വന്നതോടെ കൂടുതൽ പേർക്ക്​ ഹറമിലെത്തി ഉംറ നിർവഹിക്കാനും നമസ്​കരിക്കാനും മസ്​ജിദുന്നബവി സന്ദർശിക്കാനുമാകും. പ്രവർത്തന ശേഷി ഉയർത്താൻ തീരുമാനിച്ചതോടെ അതിനു പ്രത്യേക വ്യവസ്​ഥകളും ഹജ്ജ്​ ഉംറ മന്ത്രാലയം നിശ്ചയിട്ടുണ്ട്​. അതിപ്രകാരമാണ്​.

ഒന്ന്​: മസ്​ജിദുൽ ഹറാമിൽ ഉംറ നിർവഹിക്കുന്നതിനും നമസ്​കാരത്തിനും മസ്​ജിദുന്നബവി സന്ദർശിക്കുന്നതിനും റമദാൻ ഒന്ന്​ മുതൽ വാക്​സിനേഷൻ എടുത്തുവെന്ന്​ തവക്കൽനാ ആപ്പിൽ കാണിക്കുന്നവർക്ക്​ മാത്രമേ അനുമതി നൽകൂ. രണ്ട്​ ഡോസും എടുത്തവർ, ആദ്യ ഡോസ്​ എടുത്ത്​ 14​ ദിവസം കഴിഞ്ഞവർ, രോഗബാധയിൽ നിന്ന്​ സുഖം പ്രാപിച്ചവർ എന്നിവർക്കാണ്​ അനുമതി നൽകുക.

രണ്ട്​: ഉംറക്കും നമസ്​കാരത്തിനും മദീന സന്ദര്ശനത്തിനുമുള്ള അനുമതി പത്ര ബുക്കിങ്​ ഇഅ്​തമർനാ, തവൽക്കനാ ആപ്പിലൂടെയായിരിക്കും.

മൂന്ന്​: പെർമിറ്റുകൾ കാണലും അതിന്റെ സാധുത പരി​ശോധിക്കലും തവക്കൽനാ ആപ്പിലൂടെയായിരിക്കും. അഥവാ അപേക്ഷകന്റെ ആപ്​ളിക്കേഷൻ അക്കൗണ്ടിൽ നിന്ന്​ നേരിട്ടായിരിക്കും.

അതേ സമയം, ഇഅ്​തർമനാ, തവക്കൽനാ എന്നീ അംഗീകൃത ആപ്ലിക്കേഷനിലുടെ അനുമതി പത്രം നേടുന്നതിന്റെ പ്രധാന്യം ഹജ്ജ്​ ഉംറ മന്ത്രാലയ വൃത്തങ്ങൾ പ്രത്യേകം ഊന്നിപ്പറഞ്ഞിട്ടുണ്ട്​​. വ്യാജ വെബ്സൈറ്റുകളിൽ പെട്ടുപോകരുതെന്നും മന്ത്രാലയം പ്രത്യേകം ഉണർത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UmrahRamadanvaccineCovid
News Summary - Covid vaccine mandatory for Umrah during Ramadan
Next Story