കോവിഡ് വാക്സിൻ കുത്തിവെപ്പ്: കടകളിൽ സ്റ്റിക്കർ പതിച്ചുതുടങ്ങി
text_fieldsകോവിഡ് വാക്സിൻ കുത്തിവെപ്പ് സംബന്ധിച്ച് റിയാദ് മുനിസിപ്പാലിറ്റി കടകളിൽ സ്റ്റിക്കർ പതിച്ചപ്പോൾ
റിയാദ്: കടയുടമകളെയും തൊഴിലാളികളെയും കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് േപ്രാത്സാഹിപ്പിക്കുകയും ഉപഭോക്താക്കളിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും ലക്ഷ്യമിട്ട് റിയാദ് മുനിസിപ്പാലിറ്റിക്ക് കീഴിൽ പരിപാടികൾ ആരംഭിച്ചു.
ആഗസ്റ്റ് ഒന്നു മുതൽ കടകളിലേക്ക് പ്രവേശനത്തിന് കോവിഡ് വാക്സിൻ കുത്തിവെപ്പ് നിർബന്ധമാക്കുന്നതിെൻറ മുന്നോടിയായാണ് 'ഇജാദ' പ്രോഗ്രാമുമായി സഹകരിച്ച് വിവിധ പരിപാടികൾ ആരംഭിച്ചിരിക്കുന്നത്. ജോലിക്കാർ കുത്തിവെപ്പെടുത്ത കടകളുടെ കവാടങ്ങളിൽ 'കുത്തിവെപ്പെടുത്തവൻ' എന്ന സ്റ്റിക്കർ പതിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
രോഗപ്രതിരോധത്തിനായി പ്രതിജ്ഞാബദ്ധരായ സ്ഥാപനങ്ങളെ വേർതിരിച്ചറിയാനുള്ള നല്ല പരിപാടിയെന്ന നിലക്കാണിത്. അതോടൊപ്പം സമൂഹത്തെ സംരക്ഷിക്കുന്നതിലുള്ള കടകളിലുള്ളവരുടെ ഉത്തരവാദിത്ത ബോധത്തെ സൂചിപ്പിക്കുന്നതുമാണ്. പോസ്റ്റർ പതിക്കുന്നതിനും പരിപാടി പരസ്യപ്പെടുത്തുന്നതിനും ആരോഗ്യ ഫീൽഡ് പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും പരിപാടിയിൽ പെങ്കടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

