കോവിഡ് വാക്സിൻ കുത്തിവെപ്പിന് ദമ്മാമിലും തുടക്കം
text_fieldsആദ്യ കുത്തിവെപ്പ് സ്വീകരിച്ച് സൗദി കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഉൗദ് ബിൻ നായിഫ് ദമ്മാമിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഉദ്ഘാടനം നിർവഹിക്കുന്നു
ദമ്മാം: കോവിഡിന് എതിരെയുള്ള പ്രതിരോധ വാക്സിൻ കുത്തിവെപ്പിന് ദമ്മാമിലും തുടക്കമായി. തിങ്കളാഴ്ച രാവിലെ 9.45ഒാടെ ദഹ്റാനിലെ ഫെയർ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ ക്ലിനിക്കിൽ ആദ്യ കുത്തിവെപ്പ് സ്വീകരിച്ച് കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഉൗദ് ബിൻ നായിഫ് ഉദ്ഘാടനം നിർവഹിച്ചു.കോവിഡിനെ തുരത്താൻ വാക്സിൻ സ്വീകരിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും വാക്സിൻ സൗജന്യമായായിരിക്കും നൽകുക.
വാക്സിൻ സ്വീകരിക്കാനുള്ള നടപടിക്രമങ്ങൾ ഏറെ ലളിതമാെണന്നും അദ്ദേഹം പറഞ്ഞു. ഫൈസർ വാക്സിൻ കുത്തിവെപ്പിനുള്ള സൗദിയിലെ മൂന്നാമത്തെ കേന്ദ്രമാണ് ദമ്മാമിൽ ആരംഭിച്ചത്.നേരെത്ത റിയാദിലും ശേഷം ജിദ്ദയിലും കോവിഡ് വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചിരുന്നു. രാജ്യത്തെ േകാവിഡ് മഹാമാരിയിൽനിന്ന് മുക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രണ്ടാഴ്ചകൾക്കു മുമ്പ് റിയാദിലാണ് വാക്സിൻ കുത്തിവെപ്പിന് തുടക്കംകുറിച്ചത്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഉൾെപ്പടെ നിരവധി പേർ വാക്സിൻ സ്വീകരിച്ചവരിൽപെടും.
ഇതോടെ വാക്സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയതവരുെട എണ്ണത്തിൽ വൻ വർധനയാണ് രേഖെപ്പടുത്തിയത്. തുടക്കത്തിൽ 65 വയസ്സിന് മുകളിലുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്കും ആദ്യ ഘട്ടത്തിൽ നൽകും. 80 വാക്സിനേഷൻ ക്ലിനിക്കുകൾ അടങ്ങുന്ന െസൻററാണ് നിലവിൽ കിഴക്കൻ പ്രവിശ്യയിൽ ആരംഭിച്ചിരിക്കുന്നത്. വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതോടെ കൂടുതൽ സെൻററുകൾ സ്ഥാപിക്കും. സിഹ്വത്തി ആപ് വഴി രജിസ്റ്റർ ചെയ്തവരിൽനിന്നാണ് വാക്സിൻ സ്വീകരിക്കാനുള്ളവരെ തിരഞ്ഞെടുക്കുന്നത്.
വാക്സിൻ സ്വീകരിച്ചവരെല്ലാം കൂടുതൽ ആരോഗ്യമുള്ളവരായി തുടരുന്നത് കൂടുതൽ ആത്മവിശ്വാസം നൽകുന്നതായി ആരോഗ്യ പ്രവർത്തകരും വെളിെപ്പടുത്തുന്നു. 70 ശതമാനം ജനങ്ങളും വാക്സിൻ സ്വീകരിക്കുന്നത് വരെ നിലവിലെ കോവിഡ് നിബന്ധനകൾ തുടരുമെന്ന് അധികൃതർ വെളിെപ്പടുത്തിയിരുന്നു. നിലവിൽ വാക്സിെന കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്ന കാമ്പയിൻ തുടരുകയാണ്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേർക്ക് വാക്സിൻ നൽകുന്നതിനുള്ള സെൻററുകൾ സ്ഥാപിക്കപ്പെടുമെന്നാണ് കരുതുന്നത്. 2021 മധ്യത്തോടെ മാത്രമേ വാക്സിൻ കുത്തിവെപ്പ് പകുതിയെങ്കിലും പൂർത്തീകരിക്കാൻ കഴിയൂ എന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

