കോവിഡ് വാക്സിനേഷൻ; ഇനി എല്ലാവർക്കും ബൂസ്റ്റർ ഡോസ്
text_fieldsജിദ്ദ: സൗദിയിൽ കോവിഡ് വാക്സിെൻറ രണ്ടാം ഡോസെടുത്ത ശേഷം മൂന്നു മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പെടുക്കാമെന്ന് ആരോഗ്യ മന്ത്രാലയം.
ഇങ്ങനെയുള്ളവർക്ക് സിഹത്തി മൊബൈൽ ആപ് വഴി ബൂസ്റ്ററിന് ബുക്ക് ചെയ്യാം. രണ്ടാം ഡോസെടുത്തശേഷം ആറുമാസം കഴിഞ്ഞാലേ ബൂസ്റ്റർ എടുക്കേണ്ടതുള്ളൂ എന്നായിരുന്നു നേരത്തെയുള്ള നിർദേശം. സിഹത്തി ആപ്പിൽ ബൂസ്റ്റർ ഡോസിനായി ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്ക് രണ്ടാം ഡോസെടുത്ത് ആറുമാസം കഴിഞ്ഞാലേ ബുക്കിങ് കിട്ടിയിരുന്നുള്ളൂ.
ഇതാണിപ്പോൾ മാറ്റിയത്. രണ്ടാം ഡോസ് സ്വീകരിച്ച് മൂന്നു മാസത്തിനു ശേഷം ബൂസ്റ്റർ ഡോസ് റിസർവേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് കൺസൾട്ടൻറ് ഡോ. അബ്ദുല്ല അസീരിയാണ് വെളിപ്പെടുത്തിയത്. 2022 ഫെബ്രുവരി മുതൽ ബൂസ്റ്റർ ഡോസെടുത്തവർക്കേ പൊതുസ്ഥലങ്ങളിലും മാളുകളിലും സ്ഥാപനങ്ങളിലും പ്രവേശിക്കാൻ അനുവദിക്കൂവെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
അതിനാൽ ബൂസ്റ്റർ ഡോസ് എടുക്കാനുള്ളവരുടെ തിരക്ക് കുറക്കാനും നടപടി ത്വരിതപ്പെടുത്താനും വേണ്ടിയാണ് കാലാവധി കുറച്ചതെന്നും അസീരി കൂട്ടിച്ചേർത്തു.
18ന് മുകളിൽ പ്രായമുള്ളവർക്കാണ് നിലവിൽ ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുന്നത്.
ഇതുവരെ രാജ്യത്ത് 5,87,809 ഡോസ് ബൂസ്റ്റർ വാക്സിനാണ് വിതരണം ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

