Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഇന്ന് 47 കോവിഡ് കേസുകൾ

text_fields
bookmark_border
36 പേർ കോവിഡിൽ നിന്നും മുക്തരായി, രണ്ട് മരണം
സൗദിയിൽ ഇന്ന് 47 കോവിഡ് കേസുകൾ
cancel

ജിദ്ദ: സൗദിക്ക് ആശ്വാസം പകർന്ന് കോവിഡ് ബാധിച്ചുള്ള മരണം ഇന്ന് രണ്ട് മാത്രം. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രണ്ടാൾ മാത്രമാണ് കോവിഡ് മൂലം മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 47 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 36 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 548252 ഉം രോഗമുക്തരുടെ എണ്ണം 537282 ഉം ആയി. ആകെ മരണസംഖ്യ 8778 ആയി ഉയർന്നു. രോഗം ബാധിച്ച് ഗുരുതര നിലയിലുള്ളവരുടെ എണ്ണം 79 ആയി. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story