കർഫ്യൂ സമയം ദീർഘിപ്പിച്ചു; ഉച്ചകഴിഞ്ഞ് വിജനമായി ജിദ്ദ
text_fieldsജിദ്ദ: കർഫ്യൂ സമയം 15 മണിക്കൂറായി ദീർഘിപ്പിച്ച ഞായറാഴ്ച ജിദ്ദ നഗരം പതിവിലും നേരത്തെ വിജനമായി. ജിദ്ദ നഗരത്തിൽ കർ ഫ്യൂ സമയം നീട്ടിയ അറിയിപ്പ് ഉച്ചയോടെയാണ് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ചത്. വൈകീട്ട് ഏഴ് മുതൽ രാവിലെ ആറ് വരെ യായിരുന്നു നേരത്തെ കർഫ്യൂ സമയം.
എന്നാൽ ഞായറാഴ്ച മുതൽ ഉച്ചക്ക് മൂന്നിന് കർഫ്യൂ ആരംഭിക്കുമെന്ന വിവരം പരന്നതോടെ ആളുകൾ ആവശ്യമായ വസ്തുക്കളെല്ലാം നിശ്ചിത സമയത്തിന് മുമ്പ് വാങ്ങിയും ജോലികളെല്ലാം നിർത്തിവെച്ചും വീടുകളിേലക്ക് ഒതുങ്ങിക്കൂടി. കടകളെല്ലാം നേരത്തെ അടച്ചു.

കർഫ്യൂ തുടങ്ങുന്നതിന് മുമ്പ് ഭക്ഷ്യവിൽപന കടകളിലെല്ലാം തിരക്കായിരുന്നു. വൈകുന്നേരമായതോടെ അവശ്യ സർവിസ് നടത്തുന്ന വാഹനങ്ങൾ മാത്രമേ നഗരത്തിലുണ്ടായിരുന്നുള്ളു.
വിവിധ റോഡുകളിലും പ്രവേശന കവാടങ്ങളിലും റൗണ്ട് എബൗട്ടിലും കർഫ്യൂ തീരുമാനം നടപ്പാക്കാനും നിയമലംഘകരെ പിടികൂടാനും കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. അവശ്യവിഭാഗത്തെ കർഫ്യുവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
