Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ് പ്രതിരോധ...

കോവിഡ് പ്രതിരോധ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമം ഉൗർജ്ജിതപ്പെടുത്തുമെന്ന് ജി20 രാജ്യങ്ങൾ

text_fields
bookmark_border
കോവിഡ് പ്രതിരോധ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമം ഉൗർജ്ജിതപ്പെടുത്തുമെന്ന് ജി20 രാജ്യങ്ങൾ
cancel

റിയാദ്: കോവിഡ് പ്രതിരോധ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഉൗർജ്ജിതപ്പെടുത്താനും ലോകത്തിനാവശ്യമായ മെഡി ക്കല്‍ ഉപകരണങ്ങളുടെ ഉൽപാദനം വര്‍ധിപ്പിക്കാനും ജി20 രാജ്യങ്ങളുടെ ധാരണ. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവി​​​​​െ ൻറ അധ്യക്ഷതയില്‍ വ്യാഴാഴ്ച വൈകീട്ട് ചേർന്ന അസാധാരണ ആഗോള വിർച്വൽ ഉച്ചകോടിയിലാണ് തീരുമാനമുണ്ടായത്.

കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജി 20 രാജ്യങ്ങൾ ആഗോള സമ്പദ്​ വ്യവസ്​ഥയിൽ അഞ്ച്​ ട്രില്യൺ ഡേ ാളർ സംഭാവന ചെയ്യും. യോഗത്തിൽ പ​െങ്കടുത്ത രാഷ്​ട്ര നേതാക്കൾ സ്വന്തമായി ചെലവഴിക്കാൻ തയാറുള്ള പണത്തെക്കുറിച്ച്​ പറഞ്ഞിരുന്നു. ഇതിനൊടുവിലാണ്​ സംയുക്തമായി ഇത്രയും തുക ആ​േഗാള സമ്പദ്​ രംഗത്തേക്ക്​ ഒഴുക്കാൻ തീരുമാനിച്ചത്​. ഇക്കാര്യവും രാഷ്​ട്ര നേതാക്കൾ സംയുക്ത പ്രസ്​താവനയിൽ പറഞ്ഞു. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പ്രാപ്തിയുള്ള വാക്സിൻ വികസിപ്പിക്കാൻ അതിവേഗത്തിലുള്ള നടപടികളുണ്ടാവണമെന്നും അംഗരാജ്യങ്ങൾ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു.

അംഗരാജ്യങ്ങളുടെ തലവന്മാർ ഒാൺലൈൻ വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് യോഗത്തിൽ പങ്കെടുത്തത്. വര്‍ധിച്ചു വരുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ ആവശ്യകത പരിഹരിക്കാന്‍ ഉൽപാദനം വര്‍ധിപ്പിക്കണം. മരണങ്ങള്‍ കുറക്കാനായി അവശ്യമരുന്നുകളുടെ വിതരണം വേഗത്തിലാക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. സാമ്പത്തിക വാണിജ്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ചരക്കു നീക്കത്തിലെ തടസങ്ങള്‍ നീക്കണം. പ്രതിസന്ധി പരിഹരിക്കാന്‍ സാമ്പത്തിക സഹായം ഉച്ചകോടി വാഗ്ദാനം ചെയ്തു.

വ്യാപാര വാണിജ്യ മേഖലയെ ഗുരുതരമായി പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ ധനസഹായത്തിന് അംഗരാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ പദ്ധതി തയാറാക്കും. ചരക്കു നീക്കത്തിലെ കുറവുകള്‍ പരിഹരിക്കാന്‍ വ്യോമ നാവിക മേഖലയിലെ തടസങ്ങള്‍ നീക്കും. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.

ഏപ്രില്‍ മാസത്തില്‍ അംഗരാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ വീണ്ടും യോഗം ചേരും. പ്രശ്നം തുടരുകയാണെങ്കില്‍ ഒന്നിച്ച് നേരിടാന്‍ കര്‍മ പദ്ധതി തയാറാക്കുകയും ചെയ്യും. ഇതിന് ലോകാരോഗ്യ സംഘടന സഹായിക്കും. സാമ്പത്തികകാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്ന് കടബാധ്യതയിലേക്ക് നീങ്ങുന്ന രാജ്യങ്ങളെ സഹായിക്കാനും പദ്ധതിയുണ്ടാക്കും. ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡൻറും ഉള്‍പ്പെടെ വിവിധ അംഗരാഷ്ട്രങ്ങളിലെയും ഇതര രാജ്യങ്ങളിലേയും നേതാക്കളും ഉച്ചകോടിയില്‍ വിഡിയോ കോൺഫറൻസിങ് വഴി സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsg20
News Summary - covid updates g20 summit
Next Story