സൗദിയിൽ 24 മണിക്കൂറിനിടെ 2963 പേർ സുഖം പ്രാപിച്ചു; 13 പേർ മരിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2963 പേർ സുഖം പ്രാപിച്ചു. 13 പേർ മരിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 39003 ആയി. അതെസമയം വെള്ളിയാഴ്ച 2642 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 67719 ആയി. ഇതിൽ സുഖം പ്രാപിച്ചവരും മരിച്ചവരും കഴിഞ്ഞാൽ 28352 ആളുകളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഒരു സ്വദേശി പൗരനും വിവിധ വിദേശരാജ്യക്കാരും ഉൾപ്പെടെ 13 പേരാണ് മരിച്ചത്.
മക്ക (7), മദീന (1), ജിദ്ദ (3), റിയാദ് (1), ദമ്മാം (1) എന്നിവിടങ്ങളിലാണ് മരണങ്ങൾ. 31 നും 74 നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. ഇതോടെ ആകെ മരണ സംഖ്യ 364 ആയി. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 302 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. സ് ത്രീകൾക്കും കുട്ടികൾക്കുമിടയിലെ രോഗവ്യാപനത്തിന് ശമനമുണ്ടാകുന്നില്ലെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ രോഗികളിൽ 27 ശതമാനം സ്ത്രീകളും 11 ശതമാനം കുട്ടികളുമാണ്.
യുവാക്കൾ നാല് ശതമാനവും. പുതിയ രോഗബാധിതരിൽ സൗദി പൗരന്മാരുടെ എണ്ണം 38 ശതമാനമാണ്. ബാക്കി 62 ശതമാനം രാജ്യത്തുള്ള മറ്റ് വിവിധ ദേശക്കാരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15899 കോവിഡ് ടെസ്റ്റുകളാണ് നടന്നത്. രാജ്യത്താകെ ഇതുവരെ 667057 ടെസ്റ്റുകൾ നടന്നു. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 34ാം ദിവസത്തിലെത്തി. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധനയ്ക്ക് പുറമെ മൂന്നാം ഘട്ടമായി മൊബൈൽ ലാബുകളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കൂടി പരിശോധനകൾ ഇൗയാഴ്ച ആരംഭിക്കും.
ഏഴ് പേർ മരിച്ചതോടെ മക്കയിൽ ആകെ മരണ സംഖ്യ 155 ആയി. ജിദ്ദയിൽ 112 ഉം മദീനയിൽ 43ഉം റിയാദിൽ 20 ഉം ആണ് ആകെ മരണസംഖ്യ. കോവിഡ് ബാധിച്ച ചെറുതും വലുതുമായ സൗദി പട്ടണങ്ങളുടെ എണ്ണം 148 ആയി.
പുതിയ രോഗികൾ:
റിയാദ് 856, ജിദ്ദ 403, മക്ക 289, മദീന 205, ദമ്മാം 194, ദറഇയ 118, ജുബൈൽ 87, ഖത്വീഫ് 77, ഖോബാർ 73, ത്വാഇഫ് 52, ഹുഫൂഫ് 49, ദഹ്റാൻ 49, റാസതനൂറ 15, നജ്റാൻ 15, അബ്ഖൈഖ് 10, ബുറൈദ 9, ദലം 9, ബേഷ് 9, സഫ്വ 8, ശറൂറ 8, സബ്യ 7, ഖമീസ് മുശൈത് 6, അബ്ഹ 5, തബൂക്ക് 5, അൽമജാരിദ 4, നാരിയ 4, ഖുൽവ 4, അൽഖർജ് 4, വാദി ദവാസിർ 4, മഹായിൽ 3, യാംബു 3, അൽഹദ 3, അലൈത് 3, മഖ്വ 3, ദുബ 3, അൽഗൂസ് 3, ഹാഇൽ 3, അറാർ 3, അൽദിലം 3, മൈസാൻ 2, ഖുൻഫുദ 2, ഹാസം അൽജലാമീദ് 2, ഹുത്ത ബനീ തമീം 2, മജ്മഅ 2, മുസാഹ്മിയ 2, ദുർമ 2, അൽമബ്റസ് 1, അൽനമാസ് 1, ബിലാസ്മർ 1, ഖുറയാത് അൽഉൗല 1, ബീഷ 1, ഉമ്മു അൽദൂം 1, അഖീഖ് 1, ഖുലൈസ് 1, അൽഅർദ 1, അൽഅയ്ദാബി 1, അൽഹാർദ് 1, ബഖാഅ 1, റുവൈദ അൽഅർദ് 1, താദിഖ് 1, ലൈല 1, ജദീദ അറാർ 1, ദവാദ്മി 1, സുലൈയിൽ 1, ഹുത്ത സുദൈർ 1, ഹുറൈംല 1
മരണസംഖ്യ:
മക്ക 155, ജിദ്ദ 112, മദീന 43, റിയാദ് 20, ദമ്മാം 9, ഹുഫൂഫ് 4, അൽഖോബാർ 3, ജുബൈൽ 3, ബുറൈദ 3, ജീസാൻ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, തബൂക്ക് 1, ത്വാഇഫ് 1, വാദി ദവാസിർ 1, യാംബു 1, റഫ്ഹ 1, അൽഖർജ് 1, നാരിയ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
