Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യ​ക്ക്​ വലിയ...

സൗദി അറേബ്യ​ക്ക്​ വലിയ ആശ്വാസം: ​കോവിഡ്​ മുക്തർ രണ്ട്​ ലക്ഷം കവിഞ്ഞു

text_fields
bookmark_border
സൗദി അറേബ്യ​ക്ക്​ വലിയ ആശ്വാസം: ​കോവിഡ്​ മുക്തർ രണ്ട്​ ലക്ഷം കവിഞ്ഞു
cancel

റിയാദ്​: സൗദി അറേബ്യയിലെ കോവിഡ്​ പ്രതിരോധ ​പ്രവർത്തനങ്ങൾക്ക്​ ആവേശം പകർന്ന്​ രോഗമുക്തരുടെ എണ്ണം രണ്ട്​ ലക്ഷം കടന്നു. ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ച 2,53,349 രോഗികളിൽ 2,03,259 പേരും സുഖം പ്രാപിച്ചത്​ വലിയ ആശ്വാസമാണ്​ രാജ്യത്തിന്​ നൽകുന്നത്​. 5,524 പേരാണ്​ ഒറ്റ ദിവസത്തിനിടെ സുഖം പ്രാപിച്ചത്​. പുതുതായി  രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ്​ അനുഭവപ്പെടുകയും ചെയ്​തു. 24 മണിക്കൂറിനിടെ പരിശോധനഫലം പോസിറ്റീവായത്​ 2,429 പേർക്ക്​ മാത്രമാണ്​.  രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 47,567 ആയി കുറയുകയും ചെയ്​തു. ഇതിൽ 2196 പേരാണ്​ ഗുരുതരസ്ഥിതിയിൽ  തീവ്രപരിചരണ വിഭാഗത്തിലുള്ളത്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​.
അതേസമയം കോവിഡ്​ മൂലമുള്ള മരണസംഖ്യ തിങ്കളാഴ്​ച 2523 ആയി ഉയർന്നു. 37 പേരുടെ മരണമാണ്​​ പുതുതായി രേഖപ്പെടുത്തിയത്​. റിയാദ്​ 9, ജിദ്ദ 6, മക്ക 1, ദമ്മാം 1, മദീന 1, ഹുഫൂഫ്​ 1, ത്വാഇഫ്​ 4, ബുറൈദ 2, ഹാഇൽ 2, ഹഫർ അൽബാത്വിൻ 2,  അൽഖർജ്​ 2, ബീഷ 2, ജീസാൻ 1, അൽറസ്​ 1, സകാക 1, ശഖ്​റ 1 എന്നിവിടങ്ങളിലാണ്​ പുതിയ മരണങ്ങളുണ്ടായത്​. എന്നാൽ കോവിഡ്​ പരിശോധനയിൽ ഒരു കുറവും  വരുത്തിയിട്ടില്ല. തിങ്കളാഴ്​ച പുറത്തുവന്നത്​ 57,498 ടെസ്​റ്റുകളുടെ ഫലമാണ്​. രാജ്യത്താകെ ഇതുവരെ 2,728,424 ടെസ്​റ്റുകൾ നടത്തി. രാജ്യത്തെ ചെറുതും വലുതുമായ 203  പട്ടണങ്ങളാണ്​​ രോഗത്തി​​​​െൻറ പിടിയിലായത്​.

 

പുതിയ രോഗികൾ:
ജിദ്ദ 254, ഹുഫൂഫ്​ 195, റിയാദ്​ 169, ത്വാഇഫ്​ 122, മക്ക 116, ദമ്മാം 103, മുബറസ്​ 102, ഹഫർ അൽബാത്വിൻ 91, മദീന 65, നജ്​റാൻ 48, ഖോബാർ 47, ഹാഇൽ 47, സകാക  43, ബുറൈദ 41, ഖമീസ്​ മുശൈത്ത്​ 40, വാദി ദവാസിർ 32, യാംബു 30, അബഹ 29, ബല്ലസ്​മർ 29, തബൂക്ക്​ 29, ഖത്വീഫ്​ 24, സാംത 24, ദഹ്​റാൻ 22, ബൽജുറഷി 21,  ഖുൻഫുദ 20, ഹറജ 20, റിജാൽ അൽമ 19, അഹദ്​ റുഫൈദ 19, ശറൂറ 19, അറാർ 19, തുർബ 17, ​ബെയ്​ഷ്​ 17, ഖുൽവ 15, ഉനൈസ 15, അൽമദ്ദ 15, സബ്​ത്​ അൽഅലയ 15,  തബാല 15, അബൂഅരീഷ്​ 15, അൽഖുർമ 14, മൈസാൻ 14, ദവാദ്​മി 14, അയൂൺ അൽജുവ 13, റനിയ 12, ബീഷ 12, ബഖഅ 12, റഫഹ 12, ദഹ്​റാൻ അൽജനൂബ്​ 11, സറത്​  ഉബൈദ 11, നാരിയ 11, റാസതനൂറ 11, ഖുലൈസ്​ 11, അൽറസ്​ 10, അൽസഹൻ 10, അൽഅയ്​ദാബി 10, ജീസാൻ 10, അൽലൈത്​ 10, ജുബൈൽ 9, അൽഹായ്​ത്​ 9,  യദമഅ 9, ഖർജ്​ 9, ഹുറൈംല 9, അയൂൺ 8, അസയാഹ 8, മഹായിൽ 8, ബഷായർ 8, അഫീഫ്​ 8, അൽ-ജഫർ 7, അഖീഖ്​ 7, ഷംലി 7, മുസാഹ്​മിയ 7, മൻദഖ്​ 6, റിയാദ്​  അൽഖബ്​റ 6, തത്​ലീത്​ 6, സബ്​യ 6, അൽഖുറ 5, ബുഖൈരിയ 4, അൽഖറഇ 4, അൽനമാസ്​ 4, ഖഫ്​ജി 4, സഫ്​വ 4, ഉറൈറ 4, സുലയിൽ 4, ഹുത്ത ബനീ തമീം 4, മഹദ്​  ദഹബ്​ 3, അൽബദാഇ 3, മുസൈലിഫ്​ 3, അൽമുവയ്യ 3, ഖിയ 3, അൽബാറക്​ 3, ബാരിഖ്​ 3, റാബിഗ്​ 3, അൽറയ്​ൻ 3, അൽബാഹ 2, ദൂമത്ത്​ അൽജൻഡൽ 2, തബർജൽ 2,  ഹനാഖിയ 2, നബാനിയ 2, തുറൈബാൻ 2, അൽമഹാനി 2, വാദി ബിൻ ഹഷ്​ബൽ 2, അബ്​ഖൈഖ്​ 2, മൗഖഖ്​ 2, അൽസഅബ 2, മജ്​മഅ 2, അൽഖുവയ്യ 2, ഹുത്ത സുദൈർ  2, റിഫാഇ അൽജംഷ്​ 2, തുമൈർ 2, ദുബ 2, അൽഹമാന 1, മിദ്​നബ്​ 1, അൽഖുവാര 1, നമീറ 1, അൽഫർഷ 1, അൽഖഹ്​മ 1, ഖുറയാത്​ അൽഉൗല 1, സൽവ 1, അൽറഖഇ  1, അൽഷനൻ 1, അൽറയ്​ത്​ 1, ഫർസാൻ 1, ഫൈഫ 1, അഹദ്​ അൽമസ്​റഹ 1, അദം 1, ത്വവാൽ 1, അൽകാമിൽ 1, അൽദലം 1, സുൽഫി 1, മറാത്​ 1, റൂമ 1, അൽവജ്​ഹ്​ 1,  ഉംലജ്​ 1.

മരണസംഖ്യ:
റിയാദ്​ 680, ജിദ്ദ 625, മക്ക 509, മദീന 111, ദമ്മാം 83, ഹുഫൂഫ്​ 92, ത്വാഇഫ്​ 75, തബൂക്ക്​ 41, ബുറൈദ 34, അറാർ 21, ജീസാൻ 21, മുബറസ്​ 16, ഖത്വീഫ് 15​, ഹഫർ  അൽബാത്വിൻ 19, ഖോബാർ 12, ​വാദി ദവാസിർ 13, അൽഖുവയ്യ 14, ബെയ്​ഷ്​ 10, സബ്​യ 9, അബഹ 9, അൽബാഹ 7, ഖമീസ്​ മുശൈത്ത്​​ 7​, അൽഖർജ്​ 11, സകാക 6,  മഹായിൽ 5, ഹുറൈംല 5, ഉനൈസ 4, ഹാഇൽ 6, അൽമജാരിദ 4, ബീഷ​ 6, അയൂൺ 4, അബൂഅരീഷ്​ 4, നാരിയ 3, ജുബൈൽ 3, ഖുൻഫുദ 3, അഹദ്​ റുഫൈദ 3, നജ്​റാൻ 3,  സുലയിൽ 3, ശഖ്​റ 3, യാംബു 2, അൽമദ്ദ 2, അൽബദാഇ 2, ദഹ്​റാൻ 2, ഖുറായത്​ 2, റഫ്​ഹ 1, സുൽഫി 1, ദുർമ 1, അൽഅർദ 1, മുസാഹ്​മിയ 1, ഹുത്ത സുദൈർ 1,  അൽനമാസ്​ 1, ഹുത്ത ബനീ തമീം 1, താദിഖ്​ 1, മൻദഖ്​ 1, അൽദായർ 1, അൽറസ്​ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newscovid 19
News Summary - covid update saudi arabia-gulf news
Next Story