കോവിഡ്; സൗദിയിൽ ഇന്നും പുതിയ കേസുകൾ 80 ലെത്തി, 92 രോഗമുക്തർ
text_fieldsജിദ്ദ: ഇന്ന് സൗദിയിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം 80 ഉം രോഗമുക്തി 92 ഉം റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 550,622 ഉം രോഗമുക്തരുടെ എണ്ണം 539,885 ഉം ആയി. പുതുതായി രണ്ട് മരണങ്ങൾ കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 8,860 ആയി. 1877 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 31 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 31, ജിദ്ദ 14, മക്ക 10, ദമ്മാം 4, മദീന 3, ഹുഫൂഫ് 3, തബൂക്ക് 2, മറ്റ് 13 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 48,280,992 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,842,685 ആദ്യ ഡോസും 22,889,783 രണ്ടാം ഡോസും 548,524 ബൂസ്റ്റർ ഡോസുമാണ്.

