സൗദി അറേബ്യയിൽ ഇന്ന് കോവിഡ് മുക്തർ 3124
text_fieldsറിയാദ്: സൗദി അറേബ്യയിൽ വ്യാഴാഴ്ച 3124 പേർ കോവിഡ് മുക്തരായി. അടുത്ത ദിവസങ്ങളിലെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 1482 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. പുതുതായി 34 മരണം രേഖപ്പെടുത്തി.
ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3303 ആയി. റിയാദ് 2, ജിദ്ദ 4, മക്ക 5, മദീന 1, ത്വാഇഫ് 5, മുബറസ് 2, ബുറൈദ 2, ജീസാൻ 3, ബെയ്ഷ് 1, അൽറസ് 2, അറാർ 3, അയൂൺ 2, റിജാൽ അൽമ 1, സകാക 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട് ചെയ്തത്. ഇതുവരെ രോഗം സ്ഥിരീകരിച്ച 294519 പേരിൽ 260393 പേർ സുഖം പ്രാപിച്ചു. ബാക്കി 30823 രോഗികൾ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 1805 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്.
രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 88.5 ശതമാനമായി. റിയാദിലാണ് വ്യാഴാഴ്ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 86. ജിദ്ദയിൽ 77ഉം ഹാഇലിൽ 63ഉം ഹുഫൂ-ഫിൽ 60ഉം മദീനയിൽ 51ഉം ദമ്മാമിൽ 51ഉം യാംബുവിൽ 48ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 70,754 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,071,857 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 878, ജിദ്ദ 731, മക്ക 577, മദീന 123, ഹുഫൂഫ് 158, ത്വാഇഫ് 130, ദമ്മാം 108, ബുറൈദ 56, തബൂക്ക് 54, അറാർ 33, ജീസാൻ 32, ഹാഇൽ 29, ഹഫർ അൽബാത്വിൻ 29, മുബറസ് 29, ഖത്വീഫ് 26, വാദി ദവാസിർ 20, മഹായിൽ 21, സബ്യ 18, അൽബാഹ 17, സകാക 17, ഖർജ് 17, ഖോബാർ 15, അൽഖുവയ്യ 14, ബെയ്ഷ് 14, അൽറസ് 14, ബീഷ 13, അബഹ 12, അയൂൺ 9, ഖമീസ് മുശൈത്ത് 8, ഉനൈസ 8, അൽമജാരിദ 8, അബൂഅരീഷ് 7, നജ്റാൻ 7, ഹുറൈംല 6, സുൈലയിൽ 4, അഹദ് റുഫൈദ 4, ജുബൈൽ 4, റിജാൽ അൽമ 4, നാരിയ 3, ഖുൻഫുദ 3, ശഖ്റ 3, യാംബു 3, അൽനമാസ് 3, അൽമദ്ദ 2, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, അൽഅർദ 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, ഹുത്ത ബനീ തമീം 2, ബല്ലസ്മർ 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, അൽദായർ 1, സാംത 1, ദർബ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1.

