Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ വ്യാഴാഴ്ച രോഗമുക്തർ 1000 കടന്നു

text_fields
bookmark_border
പുതിയ രോഗികൾ: 1,055, രോഗമുക്തി: 1086, ആകെ കേസുകൾ: 4,09,093, ആകെ രോഗമുക്തി: 3,92,448, മരണം: 11, ആകെ മരണം: 6,869, ചികിത്സയിൽ: 9,776
കോവിഡ്; സൗദിയിൽ വ്യാഴാഴ്ച രോഗമുക്തർ 1000 കടന്നു
cancel

ജിദ്ദ: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി 1055 പേർക്ക് കോവിഡ് ബാധിച്ചു. 1086 പേർ കോവിഡ് രോഗത്തിൽ നിന്നും മുക്തരായിട്ടുമുണ്ട്​. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,09,093 ഉം ആകെ രോഗമുക്തരുടെ എണ്ണം 3,92,448 ഉം ആയി.

ചികിത്സയിലുണ്ടായിരുന്നവരിൽ 11 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,869 എത്തി. വിവിധ ആശുപത്രികളിലും മറ്റുമായി 9,776 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,182 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.68 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 468, മക്ക 206, കിഴക്കൻ പ്രവിശ്യ 166, മദീന 41, അസീർ 35, ജീസാൻ 29, ഹാഇൽ 24, തബൂക്ക് 21, അൽ ഖസീം 21, വടക്കൻ അതിർത്തി മേഖല 12, അൽബാഹ 12, നജ്റാൻ 11, അൽ ജൗഫ് 9.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid toll raises in saudi
Next Story