Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഇന്ന് 174 പുതിയ കോവിഡ് രോഗികൾ; 202 പേർക്ക്​ രോഗമുക്തി

text_fields
bookmark_border
ആകെ കേസ്: 5,44,985, ആകെ രോഗമുക്തി: 5,33,632, ഇന്നത്തെ മരണം: 5, ആകെ മരണം: 8,565, ചികിത്സയിലുള്ളവർ: 2,788, ഗുരുതരാവസ്ഥയിൽ: 803
covid
cancel

ജിദ്ദ: സൗദിയിൽ ഇന്ന് 174 പുതിയ കോവിഡ് രോഗികളും 202 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,44,985 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,33,632 ഉം ആയി.

അഞ്ച് പേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,565 ആയി. നിലവിൽ 2,788 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ഇവരിൽ 803 പേർ ഗുരുതരാവസ്ഥയിലാണ്. ഇതുവരെ രാജ്യത്തെ രോഗ മുക്തിനിരക്ക് 97.91 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 55, മക്ക 31, കിഴക്കൻ പ്രവിശ്യ 19, അൽ ഖസീം 12, മദീന 12, ജീസാൻ 11, അസീർ 11, നജ്റാൻ 7, തബൂക്ക് 4, അൽ ജൗഫ് 4, വടക്കൻ അതിർത്തി മേഖല 3, ഹായിൽ 3, അൽബാഹ 2.

ഇതുവരെ രാജ്യത്ത് 3,75,93,318 ​ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - covid toll in saudi
Next Story