Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് പുതിയ രോഗികൾ 100ൽ താഴെയെത്തി

text_fields
bookmark_border
പുതിയ രോഗികൾ: 97, രോഗമുക്തി: 135, മരണം: 1, ചികിത്സയിലുള്ളവർ 3,770, ഗുരുതരാവസ്ഥയിലുള്ളവർ 77
കോവിഡ്; സൗദിയിൽ ഇന്ന് പുതിയ രോഗികൾ 100ൽ താഴെയെത്തി
cancel

ജിദ്ദ: സൗദിയിൽ ഇന്ന് പുതിയ രോഗികളുടെ എണ്ണം 100 ൽ താഴെയെത്തി. പുതുതായി 97 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിയുന്നവരിൽ 135 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,12,397 ഉം രോഗമുക്തരുടെ എണ്ണം 7,99,354 ഉം ആയി.

പുതുതായി ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,273 ആയി. നിലവിൽ 3,770 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 77 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.39 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 29, ജിദ്ദ 18, ദമ്മാം 9, അൽബാഹ 5, മദീന 4, ത്വാഇഫ്, അബഹ, ഹുഫൂഫ് 3, തബൂക്ക്, ബുറൈദ, മക്ക, ജിസാൻ, ജുബൈൽ, ദഹ്റാൻ 2, മറ്റിടങ്ങളിലെല്ലാം കൂടി 11.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid; Today in Saudi Arabia, new patients reached less than 100
Next Story