കോവിഡ്: മൂന്നാം ദിവസവും മുന്നൂറ് കടന്ന് കിഴക്കൻപ്രവിശ്യ
text_fieldsദമ്മാം: ലോകമാകമാനം പടർന്നുപിടിച്ച കോവിഡ് 19 സൗദിയിലേക്ക് ആദ്യമായെത്തിയ കിഴക്കൻപ്രവിശ്യ വീണ്ടും ഭീഷണിയുടെ നിഴലിലേക്ക് നീങ്ങുന്നു. വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാമാനദണ്ഡങ്ങളിലുടെയും പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചും കോവിഡിെൻറ താണ്ഡവം മാസങ്ങളായി പ്രതിരോധിച്ചും നിന്നിടത്തേക്കാണ് വീണ്ടും രോഗികളുടെ എണ്ണം കൂടുന്നത്. ചൊവ്വാഴ്ചയാണ് മാസങ്ങളുടെ ഇടവേളക്ക് ശേഷം കിഴക്കൻപ്രവിശ്യയിൽ രോഗികളുടെ എണ്ണം 300 കടന്നത്.
അടുത്ത രണ്ട് ദിവസങ്ങളായി ഇതിെൻറ എണ്ണം കൂടുകയാണ്. വ്യാഴാഴ്ച 337 രോഗികളാണ് കിഴക്കൻപ്രവിശ്യയിൽ ഉള്ളത്. ബുധനാഴ്ച ഇത് 360 ആയിരുന്നു. റിയാദിനേക്കാളും കൂടിയ എണ്ണമാണിത്. സൗദിയിൽ 2019 മാർച്ച് എട്ടിന് ഖത്വീഫിലാണ് ആദ്യമായി കോവിഡ് േരാഗിയെ കണ്ടെത്തിയത്. അതേസമയം, ഖത്വീഫിനെ മൊത്തത്തിൽ സുരക്ഷാവലയത്തിലാക്കി രോഗവ്യാപ്തി കുറക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നു.
എന്നാൽ, രോഗത്തിെൻറ രണ്ടാം വരവിൽ നിരവധി ലേബർ ക്യാമ്പുകളും പതിനായിരങ്ങൾ ജോലിചെയ്യുന്ന കമ്പനികളുമുള്ള കിഴക്കൻപ്രവിശ്യയിൽ രോഗം അതിവേഗം പടർന്നുപിടിച്ചു. എന്നാൽ, ലോക്ഡൗൺ ഉൾപ്പെടെയുള്ള അതിശക്തമായ നടപടികളിലുടെ കോവിഡിനെതിരെയുള്ള പോരാട്ടം വിജയത്തിലെത്തിക്കാൻ അധികൃതർക്കും ജനങ്ങൾക്കും കഴിഞ്ഞിരുന്നു. ജനജീവിതം സാധാരണ നിലയിലേക്ക് ആക്കാനുള്ള പിന്തുണ നൽകുേമ്പാഴും മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഇപ്പോഴും കർശനമായ പരിശോധനകൾ തുടരുകയാണ്. അതോടൊപ്പം വാക്സിനേഷനും പുരോഗമിക്കുകയാണ്.
കോവിഡ് ബാധിച്ച് പ്രായമായ ആളുകളൊന്നും ഇപ്പോൾ ആശുപത്രികളിലെത്തുന്നില്ലെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ചെറുപ്പക്കാർക്കിടയിലാണ് ഇപ്പോഴുള്ള രോഗവ്യാപനം. അടുത്ത ആഴ്ച മുതൽ അഞ്ചു വയസ്സിന് താഴെയുള്ളവർക്കും വാക്സിൻ നൽകിത്തുടങ്ങുന്നതോടെ ഇതിനെ മറികടക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഇത്രയേറെ ജാഗ്രത പാലിച്ചിട്ടും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് സാഹചര്യങ്ങളെ കുടുതൽ സങ്കീർണമാക്കുകയാണ്.
നാട്ടിൽ കുടുങ്ങിേപ്പായ ലക്ഷക്കണക്കിന് ആളുകളുടെ മടങ്ങിവരവ് ഇനിയും നീണ്ടുപോകാനാണ് ഇത് വഴിവെക്കുക. ഓരോ മാസവും പഴയജീവതത്തിലേക്ക് മടങ്ങാനാകുമെന്ന് കാണുന്ന സ്വപ്നങ്ങൾക്കുകൂടിയാണ് രോഗികളുടെ വർധന കരിനിഴൽ പാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

