Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് 4,526 പുതിയ രോഗികളും 3 മരണങ്ങളും

text_fields
bookmark_border
രോഗമുക്തി: 5,772, ചികിത്സയിലുള്ളവർ: 40,218, ഗുരുതരാവസ്ഥയിലുള്ളവർ: 789
saudi covid
cancel

ജിദ്ദ: സൗദിയിൽ ഇന്ന് 4,526 പുതിയ രോഗികളും 3 മരണങ്ങളും രേഖപ്പെടുത്തി. 5,772 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,66,259 ഉം രോ

ഗമുക്തരുടെ എണ്ണം 6,17,114 ഉം ആയി. രാജ്യത്തെ ആകെ മരണം 8,927 ആയി. നിലവിൽ 40,218 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 789 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.62 ശതമാനവും മരണനിരക്ക് 1.33 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1,489, ജിദ്ദ 472, ഹുഫൂഫ് 198, മക്ക 194, മദീന 139, ദമ്മാം 137, ജിസാൻ 119. സൗദി അറേബ്യയിൽ ഇതുവരെ 5,60,67,833 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,54,55,132 ആദ്യ ഡോസും 2,36,16,133 രണ്ടാം ഡോസും 69,96,568 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Covid; There are 4,526 new patients and 3 deaths in Saudi today
Next Story