Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: സൗദിയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 10,000ൽ താഴെയെത്തി

text_fields
bookmark_border
പുതിയ രോഗികൾ: 187, രോഗമുക്തി: 483, മരണം: 2, ചികിത്സയിലുള്ളവർ: 9,902, ഗുരുതരാവസ്ഥയിലുള്ളവർ: 354
saudi covid
cancel

ജിദ്ദ: സൗദിയിൽ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 10,000ൽ താഴെയെത്തി. പുതുതായി 187 പേർക്ക് രോഗം ബാധിക്കുകയും 483 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,48,121 ഉം രോഗമുക്തരുടെ എണ്ണം 7,29,206 ഉം ആയി.

രണ്ട് മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,013 ആയി. നിലവിൽ 9,902 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 354 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.47 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 53, ജിദ്ദ 20, മദീന 10, ദമ്മാം 9, മക്ക 8.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid: The number of patients being treated in Saudi Arabia has dropped to less than 10,000
Next Story