Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
saudi covid
cancel

കോവിഡ്: സൗദിയിൽ പുതിയ രോഗികളുടെ എണ്ണം വർധിക്കുന്നു

text_fields
bookmark_border
പുതിയ രോഗികൾ: 1,309, രോഗമുക്തി: 1,022, ആകെ കേസുകൾ: 4,70,723, ആകെ രോഗമുക്തി: 4,52,209, മരണം: 14, ആകെ മരണം: 7,635, ചികിത്സയിൽ: 10,879, ഗുരുതരം: 1,533.

ജിദ്ദ: സൗദിയിൽ വീണ്ടും പുതിയ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ഇന്ന് 1,309 പുതിയ രോഗികളും 1,022 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 4,70,723 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,52,209 ഉം ആയി.

ഇന്ന് 14 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,635 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 10,879 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,533 പേരുടെ നില ഗുരുതരമാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.06 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 388, റിയാദ് 262, കിഴക്കൻ പ്രവിശ്യ 235, അസീർ 115, ജീസാൻ 95, മദീന 81, അൽ ഖസീം 53, നജ്റാൻ 21, അൽബാഹ 17, ഹാഇൽ 17, തബൂക്ക് 11, വടക്കൻ അതിർത്തി മേഖല 9, അൽ ജൗഫ് 2.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - covid: The number of new patients is increasing in Saudi Arabia
Next Story