കോവിഡ്; സൗദിയിൽ ഇന്ന് പുതിയ രോഗികൾ വീണ്ടും വർധിച്ചു
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് പുതിയ കോവിഡ് രോഗികൾ വീണ്ടും വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 652 പുതിയ രോഗികളും 578 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,71,302 ഉം രോഗമുക്തരുടെ എണ്ണം 7,54,956 ഉം ആയി.
ഒരു മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,156 ആയി. നിലവിൽ 7,190 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 88 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.88 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 228, ജിദ്ദ 129, ദമ്മാം 87, മക്ക 41, മദീന 28, ഹുഫൂഫ് 19, അബഹ 16, ബുറൈദ 8, ദഹ്റാൻ 7, ത്വാഇഫ് 6, ഖമീസ് മുശൈത് 5, അൽഖർജ് 5.

