Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ രോഗബാധ കുറയുന്നു; 142 പേർക്ക് രോഗമുക്തി

text_fields
bookmark_border
പുതിയ രോഗികൾ: 110, മരണം: 1, ചികിത്സയിലുള്ളവർ: 8,336, ഗുരുതരാവസ്ഥയിലുള്ളവർ: 161
covid
cancel

ജിദ്ദ: സൗദിയിൽ പുതുതായി 110 പുതിയ രോഗികളും 161 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 7,49,965 ഉം രോഗമുക്തരുടെ എണ്ണം 7,32,596 ഉം ആയി. ഒരു മരണവും പുതുതായി രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ മരണം 9,033 ആയി.

നിലവിൽ 8,336 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 161 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.68 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 24, ജിദ്ദ 17, മദീന 10, മക്ക 9, ദമ്മാം 9, ത്വാഇഫ് 6, അബഹ 5. സൗദിയിൽ ഇതുവരെ 6,23,88,851 ഡോസ് വാക്സിൻ വിതരണം ചെയ്‌തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - covid; The number of new patients in Saudi Arabia has dropped today. 142 people were cured
Next Story