Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: സൗദിയിൽ പുതിയ രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയെത്തി

text_fields
bookmark_border
പുതിയ രോഗികൾ: 997, രോഗമുക്തി: 1,928, മരണം: 1, ചികിത്സയിലുള്ളവർ: 19,929, ഗുരുതരാവസ്ഥയിലുള്ളവർ: 876
saudi covid
cancel

ജിദ്ദ: സൗദിയിൽ ആശ്വാസമായി പുതിയ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയെത്തി. ഇന്ന് 997 പുതിയ രോഗികളും 1,928 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,38,331 ഉം രോഗമുക്തരുടെ എണ്ണം 7,09,420 ഉം ആയി. ഒരു മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,982 ആയി.

നിലവിൽ 19,929 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 876 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.08 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 295, ദമ്മാം 86, ജിദ്ദ 70, ഹുഫൂഫ് 42, ജിസാൻ 30, ത്വാഇഫ് 28, മദീന 26, ബുറൈദ 24, മക്ക 23. സൗദി അറേബ്യയിൽ ഇതുവരെ 6,00,93,317 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,58,42,521 ആദ്യ ഡോസും 2,40,35,875 രണ്ടാം ഡോസും 1,02,14,921 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Covid: The number of new patients in Saudi Arabia has dropped to less than a thousand
Next Story