Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: സൗദിയിൽ വീണ്ടും പുതിയ രോഗികൾ വർധിച്ചു; ഇന്ന് 133 രോഗികൾ

text_fields
bookmark_border
രോഗമുക്തി: 259, മരണം: 0, ചികിത്സയിലുള്ളവർ: 4,340, ഗുരുതരാവസ്ഥയിലുള്ളവർ: 56
Covid 19
cancel
Listen to this Article

ജിദ്ദ: സൗദിയിൽ വീണ്ടും പുതിയ രോഗികൾ വർധിച്ചു. പുതുതായി 133 രോഗികളും 259 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,52,705 ഉം രോഗമുക്തരുടെ എണ്ണം 7,39,296 ഉം ആയി.

പുതുതായി മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെയുള്ള ആകെ മരണം 9,069 ആണ്. നിലവിൽ 4,340 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 56 പേർ ഗുരുതരാവസ്ഥയിലുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികൾ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.20 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 29, റിയാദ് 23, മക്ക 19, മദീന 17, ത്വാഇഫ് 8, ദമ്മാം 7, ജിസാൻ 6, അബഹ 5.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid: The number of new patients has increased again in Saudi Arabia; Today 133 patients
Next Story