Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്: സൗദിയിൽ ഗുരുതാരാവസ്ഥയിലുള്ള രോഗികൾ 272 ആയി കുറഞ്ഞു
cancel

കോവിഡ്: സൗദിയിൽ ഗുരുതാരാവസ്ഥയിലുള്ള രോഗികൾ 272 ആയി കുറഞ്ഞു

text_fields
bookmark_border
പുതിയ രോഗികൾ: 146, രോഗമുക്തി: 314, മരണം: 2, ചികിത്സയിലുള്ളവർ: 8,891

ജിദ്ദ: സൗദിയിൽ കോവിഡ്​ ബാധിച്ച്​ ഗുരുതാരാവസ്ഥയിലുള്ള രോഗികൾ 272 ആയി കുറഞ്ഞു. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

പുതുതായി 146 രോഗികളും 314 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,48,915ഉം രോഗമുക്തരുടെ എണ്ണം 7,31,004ഉം ആയി.

പുതുതായി രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9020 ആയി. നിലവിൽ 8891 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.

സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.60 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 44, ജിദ്ദ 16, മദീന 9, മക്ക 8, ദമ്മാം 7, ത്വാഇഫ് 6, അബഹ 5. സൗദിയിൽ ഇതുവരെ 6,19,24,677 ഡോസ് വാക്സിൻ വിതരണം ചെയ്‌തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - covid: The number of critically ill patients in Saudi Arabia has dropped to 272
Next Story