കോവിഡ്: സൗദിയിൽ മരണം ആറായിരം കടന്നു
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായിരം കടന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ആകെ മരണസംഖ്യ 6002 ആയി.
ബുധനാഴ്ച 13 പേരാണ് മരിച്ചത്. പുതുതായി 159 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് വ്യാപനമുണ്ടായ ശേഷം ഒമ്പത് മാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ കണക്കാണിത്. 210 പേർ കോവിഡ് മുക്തരായി. ആകെ കോവിഡ് കേസുകളുടെ എണ്ണം 359274 ആയി. രോഗമുക്തരുടെ ആകെ എണ്ണം 349624 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.3 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3648 പേർ മാത്രമാണ്.
ഇതിൽ 550 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 65, മക്ക 24, മദീന 22, കിഴക്കൻ പ്രവിശ്യ 21, അസീർ 10, തബൂക്ക് 7, ഖസീം 4, വടക്കൻ അതിർത്തി മേഖല 2, അൽജൗഫ് 2, ജീസാൻ 2, ഹാഇൽ 2, നജ്റാൻ 1.

