Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: മരണസംഖ്യ വീണ്ടും ഉയർന്നു

text_fields
bookmark_border
മരണം 4, പുതിയ രോഗികൾ 47, രോഗമുക്തി 46
കോവിഡ്​: മരണസംഖ്യ വീണ്ടും ഉയർന്നു
cancel

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധന. 24 മണിക്കൂറിനിടെ നാലു​ മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 47 പേർക്ക്​​ പുതുതായി രോഗം സ്ഥിരീകരിച്ചു​. ചികിത്സയിലുള്ളവരിൽ 46 പേർ കൂടി സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,449 ഉം

രോഗമുക്തരുടെ എണ്ണം 5,36,493 ഉം ആയി. ആകെ മരണസംഖ്യ 8,736 ആയി ഉയർന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 147 ആയി​ കുറഞ്ഞു. രോഗബാധിതരിൽ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്​തികരമാണ്​. കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 6, മക്ക 2, ത്വാഇഫ്​ 2, മറ്റ്​ 22 സ്ഥലങ്ങളിൽ ഓരോന്ന്​ വീതം രോഗികൾ. ഇതുവരെ 43,009,950 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Covid: The death toll has risen again
Next Story