Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചാർട്ടേഡ് വിമാനങ്ങളിൽ...

ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക്​ യാത്രചെയ്യാൻ കോവിഡ് ടെസ്​റ്റ്​ നിർബന്ധമെന്ന് ഇന്ത്യൻ എംബസിയും

text_fields
bookmark_border
ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക്​ യാത്രചെയ്യാൻ കോവിഡ് ടെസ്​റ്റ്​ നിർബന്ധമെന്ന് ഇന്ത്യൻ എംബസിയും
cancel

ജിദ്ദ: സ്വകാര്യ ചാർട്ടേഡ് വിമാനങ്ങളിൽ ഗൾഫിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ മാസം 20 മുതൽ കോവിഡ് ടെസ്​റ്റ്​ നിർബന്ധമാണെന്ന് സൗദിയിലെ  ഇന്ത്യൻ എംബസിയും. ചാർട്ടർ വിമാനങ്ങൾ ഒരുക്കുന്നത്​ സംബന്ധിച്ച്​ എംബസി സ്വന്തം വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ച മാർനിർദേങ്ങളിലാണ്​ കേരളം ഇത്തരമൊരു  നിബന്ധന ആവശ്യപ്പെട്ടതായി എംബസി അധികൃതരും വ്യക്തമാക്കിയത്​.

കോവിഡ്​ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം ഉള്ളവരെ മാത്രമേ യാത്രക്ക്  അനുവദിക്കൂ. പൊതുവായി ചാർട്ടേഡ് വിമാനങ്ങൾക്കുള്ള നിബന്ധനകൾ പറയുന്ന ഭാഗത്താണ്​ കേരളത്തിലേക്ക് ഈ പ്രത്യേക നിബന്ധന കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.  കേരള സർക്കാരി​​െൻറ നിർദേശത്തെ തുടർന്നാണ് ഇങ്ങനെയൊരു നിബന്ധന എന്നാണ് എംബസി അറിയിച്ചിരിക്കുന്നത്. എന്നാൽ യാത്രക്കാർ യാത്രയുടെ എത്ര സമയം മുമ്പ്  ടെസ്​റ്റ്​ നടത്തണമെന്നോ എവിടെ നിന്നാണ് ഇത്തരത്തിലുളള ടെസ്​റ്റ്​ നടത്തുക എന്നോ എംബസിയുടെ നിർദേശത്തിൽ പറയുന്നില്ല.

കേരള സർക്കാരിൽ നിന്നുള്ള  ഉത്തരവനുസരിച്ച് പുതുതായി നിലവിൽ വന്ന ഈ നിബന്ധന പാലിച്ച് നിലവിലെ സാഹചര്യത്തിൽ സൗദിയിൽ നിന്നും കേരളത്തിലേക്ക് ചാർട്ടേഡ് വിമാന സർവിസ്  നടത്തുക സാധ്യമല്ലെന്നും ഈ നിബന്ധന പിൻവലിക്കാൻ സർക്കാർ തയാറാവണമെന്നുമാണ് വിവിധ സംഘടനകളും പ്രവാസികളും ഒന്നായി ആവശ്യപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiakmccgulf newsCharterd flight
News Summary - covid test saudi indian embassy -gulf news
Next Story