Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സൗദി അറേബ്യയിൽ 472 പേർക്ക്കൂടി​ കോവിഡ്​
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യയിൽ 472...

സൗദി അറേബ്യയിൽ 472 പേർക്ക്കൂടി​ കോവിഡ്​

text_fields
bookmark_border

റിയാദ്​: സൗദി അറേബ്യയിൽ വെള്ളിയാഴ്​ച 472 പേർക്ക് കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 26 പേർ രാജ്യത്തെ വിവിധയിടങ്ങളിൽ മരിച്ചു. 843 രോഗികൾ സുഖം പ്രാപിച്ചു. ആകെ റിപ്പോർട്ട്​ ചെയ്​ത പോസിറ്റീവ്​ കേസുകൾ 3,32,329ഉം ആകെ മരണസംഖ്യ 4625ഉം രോഗമുക്തരുടെ ആകെ എണ്ണം 3,15,636ഉം ആയി. രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,068 ആയി കുറഞ്ഞു. ഇതിൽ 1043 പേരുടെ നില ഗുരുതരമാണ്​.

രാജ്യത്തെ രോഗമുക്തി നിരക്ക്​ 95 ശതമാനവും മരണ നിരക്ക്​ 1.4 ശതമാനവുമായി​. റിയാദ്​ 6, ജിദ്ദ 5, മക്ക 3, ത്വാഇഫ്​ 1, മുബറസ്​ 2, ഹാഇൽ 3, ഹഫർ അൽബാത്വിൻ 2, അബൂ അരീഷ്​ 1, സബ്​യ 1, സാംത 2 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്​ച മരണങ്ങൾ സംഭവിച്ചത്​. 24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മക്കയിലാണ്, 86. മദീന​ 46, ദമ്മാം​ 32, റിയാദ്​​​ 30, യാംബു​​​​ 26, ഹുഫൂഫ്​​​ 18, ദഹ്​റാൻ 18, ഹാഇൽ​ 16, ജിദ്ദ​​ 14, അറാർ​​​ 11, ഖമീസ്​ മുശൈത്ത്​​​​ 10, ബൽജുറഷി​​ 9, ഖത്വീഫ്​​​​ 9, ത്വാഇഫ്​ 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. വെള്ളിയാഴ്​ച 38,698 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത്​ ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,275,557 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1057, ജിദ്ദ 930, മക്ക 728, ഹുഫൂഫ്​ 242, ത്വാഇഫ്​ 197, മദീന 132, ദമ്മാം 132, അബഹ 99, ജീസാൻ 97, ബുറൈദ 95, മുബറസ്​ 74, തബൂക്ക്​ 67, അറാർ 63, ഹാഇൽ 66, ഹഫർ അൽബാത്വിൻ 64, മഹായിൽ 42, സബ്​യ 40, അൽബാഹ 35, ഖത്വീഫ് 32, അബൂ അരീഷ്​ 28, സകാക 26, ഖമീസ്​ മുശൈത്ത്​​ 26, ബീഷ​ 27, ബെയ്​ഷ്​ 24, വാദി ദവാസിർ 23, അൽറസ്​ 24, ഖർജ്​ 19, അൽഖുവയ്യ 18, ഖോബാർ 15, ​അയൂൺ 17, സാംത 17, നജ്​റാൻ 14, ഉനൈസ 11, അൽമജാരിദ 10, റിജാൽ അൽമ 8, അൽനമാസ്​ 8, അൽഅർദ 7, ഹുറൈംല 6, അഹദ്​ റുഫൈദ 6, ദർബ്​ 6, ജുബൈൽ 5, അൽ-ജഫർ 5, സു​ൈലയിൽ 4, ഖുൻഫുദ 4, ശഖ്​റ 4, റഫ്​ഹ 5, അഹദ്​ മസാറ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്​മിയ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ഖുറയാത്​ 3, ബല്ലസ്​മർ 3, ഹായ്​ത്​ 3, ദമദ്​ 3, സുൽഫി 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ്​ 2, ശറൂറ 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, ഖുൽവ 1, ഖഹ്​മ 1, അൽഖൂസ്​ 1, തബർജൽ 1, ബഖഅ 1, അബ്​ഖൈഖ്​ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaCovid Updates​Covid 19Gulf News
Next Story