Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കോവിഡ്​...

സൗദിയിൽ കോവിഡ്​ മരണനിരക്കിൽ വലിയ കുറവ്​

text_fields
bookmark_border
covid status in saudi 21-12-20, low dearh rate
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ചുള്ള പ്രതിദിന മരണസംഖ്യ 10ൽ താഴെയായി. ഒമ്പത്​ മാസത്തെ നീണ്ട ഇടവേളക്ക്​ ശേഷമാണിത്​. തിങ്കളാഴ്​ച ഒമ്പത്​ പേരാണ്​ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി മരിച്ചത്​. 168 പേർക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. 211 പേർ സുഖം പ്രാപിച്ചു​.

ഇതോടെ രാജ്യത്ത്​ റിപോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 361178 ഉം രോഗമുക്തരുടെ എണ്ണം 352089 ഉം ആയി. മരണസംഖ്യ 6131 ആയി ഉയർന്നു. അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 2958 പേരാണ്​. ഇതിൽ 410 പേർ മാത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​.

ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: മക്ക 45, റിയാദ്​ 31, കിഴക്കൻ പ്രവിശ്യ 25, അൽബാഹ 15, അസീർ 14, മദീന 10, ഖസീം 7, വടക്കൻ മേഖല 7, നജ്​റാൻ 6, അൽജൗഫ്​ 4, തബൂക്ക്​ 2, ജീസാൻ 1, ഹാഇൽ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid worldcovid saudi
News Summary - covid status in saudi 21-12-20, low dearh rate
Next Story