കോവിഡ്: സൗദിയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്; ഇന്ന് 283 മാത്രം
text_fieldsജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നത് തുടരുന്നു. പുതുതായി 283 പുതിയ രോഗികളും 525 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,47,119 ഉം രോഗമുക്തരുടെ എണ്ണം 7,26,876 ഉം ആയി. ഒരു മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,006 ആയി.
നിലവിൽ 11,237 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 443 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.29 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 75, ജിദ്ദ 31, ത്വാഇഫ് 17, ദമ്മാം 17, മദീന 15, മക്ക 11, അബഹ 10, ഹുഫൂഫ് 10. സൗദി അറേബ്യയിൽ ഇതുവരെ 6,12,90,354 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,00,11,543 ആദ്യ ഡോസും 2,42,67,841 രണ്ടാം ഡോസും 1,00,10,970 ബൂസ്റ്റർ ഡോസുമാണ്.

