സൗദിയിൽ സുഖം പ്രാപിച്ചവർ 3000 കവിഞ്ഞു; ചികിത്സയിൽ 19,428 പേർ
text_fieldsറിയാദ്: കോവിഡിൽനിന്ന് മുക്തി നേടിയവരുടെ എണ്ണം സൗദി അറേബ്യയിൽ 3000 കവിഞ്ഞു. വ്യാഴാഴ്ച 210 രോഗികൾ കൂടി സുഖംപ്ര ാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3163 ആയി. 24 മണിക്കൂറിനിടെ അഞ്ചുപേരാണ് മരിച്ചത്. രണ്ട് സ്വദേശികളും മൂന്ന് വി ദേശികളുമാണ് മരിച്ചത്. ജിദ്ദയിൽ നാലുപേരും റിയാദിൽ ഒരാളും മരിച്ചു. ഇതോടെ മരണസംഖ്യ 162 ആയി.
പുതുതായി 1351 പേർക ്ക് രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 22,753 ആയെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ രോഗികളിൽ 17 ശതമാനം സൗദി പൗരന്മാരും 83 ശതമാനം വിദേശികളുമാണ്. ചികിത്സയിലുള്ള 19,428 പേരിൽ 123 ആളുകൾ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി ആരംഭിച്ച ഫീൽഡ് സർവേ രണ്ടാഴ്ച പിന്നിട്ടു. 15ാം ദിവസവും വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധന തുടരുകയാണ്. നാലുപേർ കൂടി മരിച്ചതോടെ ജിദ്ദയിൽ മരണസംഖ്യ 37 ആയി.
പുതിയ രോഗികൾ:
റിയാദ് 440, മക്ക 392, ജിദ്ദ 120, മദീന 119, ദമ്മാം 110, ജുബൈൽ 35, ഹുഫൂഫ് 29, ഖത്വീഫ് 23, ത്വാഇഫ് 17, സുൽഫി 13, ബുറൈദ 11, ഖുലൈസ് 8, ഖോബാർ 7, തബൂക്ക് 4, റാസതനൂറ 3, മുസാഹ്മിയ 3, അൽ-ജഫർ 2, ഹാഇൽ 2, ഖമീസ് മുശൈത്ത് 1, ദഹ്റാൻ 1, നാരിയ 1, മിദ്നബ് 1, അൽബാഹ 1, അൽവജ്ഹ് 1, ഉംലുജ് 1, ഹഫർ അൽബാത്വിൻ 1, ഖുൻഫുദ 1, അൽഖുറയാത്ത് 1, റഫ്ഹ 1, വാദി ദവാസിർ 1, സാജർ 1.
മരണസംഖ്യ:
മക്ക 69, ജിദ്ദ 37, മദീന 32, റിയാദ് 7, ഹുഫൂഫ് 4, ദമ്മാം 3, ജുബൈൽ 2, അൽഖോബാർ 2, ജീസാൻ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, അൽബദാഇ 1, തബൂക്ക് 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
