Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ...

സൗദിയിൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 5000ത്തി​ലേ​ക്ക്​​

text_fields
bookmark_border
സൗദിയിൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 5000ത്തി​ലേ​ക്ക്​​
cancel
camera_alt????????? ???????????? ?????????? ???. ????????????? ?????????? ???????? ??????????????????????????

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ ആ​റു​പേ​ർ കൂ​ടി മ​രി​ച്ചു. മ​ര​ണ​സം​ഖ്യ 65 ആ​യി. രാ​ജ്യ ​ത്ത്​ ഇ​തു​വ​രെ വൈ​റ​സ്​ ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം 4,934 ആ​യി. മ​ദീ​ന​യി​ൽ മൂ​ന്നും മ​ക്ക, ജി​ദ്ദ, ഖ​ത്വീ​ഫ്​ എ ​ന്നി​വി​ട​ങ്ങ​ളി​ൽ ഒാ​രോ​രു​ത്ത​രു​മാ​ണ്​ മ​രി​ച്ച​ത്. രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി രോ​ഗം സ്ഥി​രീ​ക​രി​ച് ച ഖ​ത്വീ​ഫി​ൽ ആ​ദ്യ​മാ​യി ഒ​രു മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്​ 43 ദി​വ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്.

എ​ന്നാ​ൽ, മ​ദീ​ന​യി​ൽ മ​ര​ണ​നി​ര​ക്ക്​ കു​ത്ത​നെ ഉ​യ​രു​ക​യാ​ണ്. തി​ങ്ക​ളാ​​ഴ്​​ച മൂ​ന്നു​മ​ര​ണ​ങ്ങ​ളാ​ണ്​ സം​ഭ​വി​ച്ച​ത്. മ​ര​ണ സം​ഖ്യ അ​വി​ടെ 25 ആ​യി. മ​ക്ക​യി​ൽ 15ഉം ​ജി​ദ്ദ​യി​ൽ 11ഉം ​റി​യാ​ദി​ൽ നാ​ലും ഹു​ഫൂ​ഫി​ൽ മൂ​ന്നും ദ​മ്മാം, അ​ൽ​ഖോ​ബാ​ർ, ഖ​മീ​സ്​ മു​ശൈ​ത്ത്, ബു​റൈ​ദ, ജു​ബൈ​ൽ, അ​ൽ​ബ​ദാ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒാ​രോ​ന്നു​മാ​ണ്​ ഇ​തു​വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്യ​പ്പെ​ട്ട മ​ര​ണ​ങ്ങ​ൾ. തി​ങ്ക​ളാ​ഴ്​​ച പു​തു​താ​യി 472 പേ​രി​ലാ​ണ്​​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്​. രോ​ഗ​ബാ​ധി​ത​രി​ൽ 3,642 പേ​ർ ചി​കി​ത്സ​യി​ലാ​ണെ​ന്നും ഇ​തി​ൽ 65 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ്​ ഡോ. ​മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ൽ അ​ൽ​അ​ലി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

44 പേ​ർ​ പു​തു​താ​യി സു​ഖം പ്രാ​പി​ച്ചു. രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 805 ആ​യി. ഞാ​യ​റാ​ഴ്​​ച​യി​ലെ പോ​ലെ​ത​ന്നെ പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റി​യാ​ദാ​ണ് ഇ​ന്നും മു​ന്നി​ൽ. പു​തു​താ​യി 118 പേ​രി​ലാ​ണ്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ദീ​ന​യി​ൽ 113, മ​ക്ക​യി​ൽ 95, ജി​ദ്ദ​യി​ൽ 80, ത​ബൂ​ക്കി​ൽ 22, അ​റാ​ർ, ഖു​ലൈ​സ്, ത്വാ​ഇ​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ട്ട​ു വീ​തം ഹു​ഫൂ​ഫി​ൽ ഏ​ഴ്, ഖ​മീ​സ്​ മു​ശൈ​ത്തി​ൽ അ​ഞ്ച്, ബു​റൈ​ദ​യി​ൽ ര​ണ്ട്, ഖു​ൻ​ഫു​ദ, ന​ജ്​​റാ​ൻ, സ​ബ്​​ത്​ അ​ൽ​അ​ലാ​യ, അ​ൽ​ഖ​ർ​ജ്, ദ​ഹ്​​റാ​ൻ, അ​ഹ​ദ്​ റു​ഫൈ​ദ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒാ​രോ​ന്നും പു​തി​യ കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു.

റി​യാ​ദി​ൽ ഇ​തു​വ​രെ കോ​വി​ഡ്​ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,422 ആ​യി. മ​ക്ക​യി​ൽ 1,050ഉം ​മ​ദീ​ന​യി​ൽ 779ഉം ​ജി​ദ്ദ​യി​ൽ 680ഉം ​ആ​ണ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം. ദ​മ്മാ​മി​ലും ​കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ മ​റ്റ്​ ഭാ​ഗ​ങ്ങ​ളി​ലും പു​തി​യ കേ​സു​ക​ൾ അ​ധി​കം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്നി​ല്ല എ​ന്ന​ത്​ ആ​ശ്വാ​സ​ക​ര​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19
News Summary - covid saudi updates
Next Story