സൗദിയിൽ 20,000 കവിഞ്ഞ് രോഗബാധിതർ; മരണം 152
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 20,000 കവിഞ്ഞു. മരണസംഖ്യ 152ലെത്തി. ചൊവ്വാഴ്ച എട്ടുപേരാണ് മരിച് ചത്. രണ്ട് സൗദി പൗരന്മാരും മൂന്ന് വിദേശികളും മക്കയിലും ഒരു സൗദി പൗരനും രണ്ട് വിദേശികളും ജിദ്ദയിലുമാണ് മര ിച്ചത്. മരിച്ചവർ വിവിധ അസുഖങ്ങളാൽ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നവരാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മു ഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുതുതായി 1266 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 20077 ആയി. പുതിയ രോഗികളിൽ 23 ശതമാനം സൗദി പൗരന്മാരും 77 ശതമാനം വിദേശികളുമാണ്. 17,141 പേർ ചികിത്സയിലാണ്. 118 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. 253 േപർ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ മൊത്തം എണ്ണം 2784 ആയി.
രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി ആരംഭിച്ച ഫീൽഡ് സർവേ 13ാം ദിവസത്തിലെത്തിയപ്പോഴും രോഗികളുടെ എണ്ണത്തിൽ കുറവില്ല. എന്നാൽ വ്യാപക പരിശോധനയുടെ ഫലമായി രോഗവുമായി ആർക്കും വീടുകളിൽ ഒതുങ്ങിക്കഴിയാനാവാത്ത സ്ഥിതിയുണ്ട്. രോഗലക്ഷണങ്ങളുള്ളവരെയെല്ലാം കൂട്ടമായി െഎസൊലേറ്റ് ചെയ്യുകയാണ്. ഇത് സമൂഹ വ്യാപനം തടയാൻ സഹായകമാകും. പരമാവധി ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കാനും വീടുകളിൽ തന്നെ സുരക്ഷിതരായി കഴിയാനുമാണ് രോഗബാധയില്ലാത്തവരോടെല്ലാം ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നത്.
കർഫ്യൂ ഭാഗികമായി പിൻവലിച്ചത് രോഗഭീഷണി കുറഞ്ഞത് കൊണ്ടാണെന്ന് ധരിക്കരുതെന്നും വൈറസ് സാന്നിധ്യം ശക്തമായി തന്നെ രാജ്യത്തുണ്ടെന്നും അപകടഘട്ടം കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
മക്കയിലെ മരണസംഖ്യ ചൊവ്വാഴ്ച 68 ആയി ഉയർന്നു. ജിദ്ദയിൽ 33ഉം ആയി.
പുതിയ രോഗികൾ: മക്ക 327, മദീന 273, ജിദ്ദ 262, റിയാദ് 171, ജുബൈൽ 58, ദമ്മാം 35, ത്വാഇഫ് 32, തബൂക്ക് 29, സുൽഫി 18, ഖുലൈസ് 9, ബുറൈദ 8, ഖോബാർ 7, ഹുഫൂഫ് 5, ഖത്വീഫ് 4, റാസ് തനൂറ 4, അദം 3, അൽ-ജ-ഫർ 2, അൽമജാരിദ 2, യാംബു 2, ബീഷ 2, ദറഇയ 2, അബഹ 1, ഖമീസ് മുശൈത്ത് 1, അബ്ഖൈഖ് 1, ദഹ്റാൻ 1, ദലം 1, സബ്യ 1, ഹഫർ അൽബാത്വിൻ 1, ഹാഇൽ 1, സകാക്ക 1, വാദി ദവാസിർ 1, സാജർ 1
മരണസംഖ്യ: മക്ക 68, ജിദ്ദ 33, മദീന 32, റിയാദ് 6, ഹുഫൂഫ് 4, ജീസാൻ 1, ഖത്വീഫ് 1, ദമ്മാം 1, അൽഖോബാർ 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, ജുബൈൽ 1, അൽബദാഇ 1, തബൂക്ക് 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
