വെള്ളിയാഴ്ച 37 മരണവും 2,378 പുതിയ രോഗികളും
text_fieldsറിയാദ്: സൗദി അറേബ്യയിൽ വെള്ളിയാഴ്ച രോഗമുക്തി കേസുകൾ പുതിയ രോഗികളുടെ എണ്ണത്തേക്കാൾ താഴെയായി. 2378 പേരാണ് പുതിയ രോഗികൾ. 2241 പേർ പുതുതായി സുഖം പ്രാപിച്ചു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,62,772 ആണ്. 2,15,731 ആണ് ആകെ രോഗമുക്തരുടെ എണ്ണം. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 44,369 ആയി ഉയർന്നു. ഇതിൽ 2,143 പേർ ഗുരുതരസ്ഥിതിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
24 മണിക്കൂറിനിടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 37 പേർ മരിച്ചു. റിയാദ് 11, ജിദ്ദ 3, മക്ക 2, ദമ്മാം 1, ത്വാഇഫ് 1, ഖത്വീഫ് 1, മുബറസ് 1, ഹാഇൽ 2, ഹഫർ അൽബാത്വിൻ 2, തബൂക്ക് 2, ഖർജ് 1, വാദി ദവാസിർ 2, മഹായിൽ 1, ജീസാൻ 2, റിജാൽ അൽമ 2, അൽബാഹ 1, അൽദായർ 1 എന്നിവിടങ്ങളിലാണ് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച 52,502 ടെസ്റ്റുകൾ നടത്തി. രാജ്യത്താകെ ഇതുവരെ നടന്ന ടെസ്റ്റുകളുടെ എണ്ണം 29,46,928 ആയി. രാജ്യത്തെ ചെറുതും വലുതുമായ 202 പട്ടണങ്ങളാണ് രോഗത്തിെൻറ പിടിയിലായത്. മക്കയിലാണ് വെള്ളിയാഴ്ച പുതിയ രോഗികൾ കൂടുതലുണ്ടായത്. 139 രോഗികളുമായി റിയാദ് രണ്ടാം സ്ഥാനത്തും 135 രോഗികളുമായി ഹുഫൂഫ് മൂന്നാം സ്ഥാനത്തുമാണ്. മരണത്തിെൻറ കാര്യത്തിൽ തലസ്ഥാന നഗരമാണ് മുന്നിൽ. റിയാദിൽ ആകെ മരണസംഖ്യ 7729 ആയി. ജിദ്ദയിൽ 642ഉം മക്കയിൽ 517ഉം ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
