കോവിഡ് ബാധിച്ച 25 സ്ത്രീകൾക്ക് സുഖപ്രസവം
text_fieldsമദീന: മദീനയിലെ ഉഹ്ദ് ജനറൽ ആശുപത്രിയിൽ ഇതുവരെ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 25 സ്ത്രീകൾ പ്രസവിച്ചതായി മദീന ആരോഗ്യകാര്യ ജനറൽ ഡയകറക്ട്രേറ്റ് അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കർശനമായ ആരോഗ്യ മുൻകരുതൽ നടപടികളുടെ സുരക്ഷാവലയത്തിലാണ് പ്രസവങ്ങൾ നടന്നത്. ഒമ്പത് മാസം തികയാതെ പ്രസവിച്ചവരുണ്ട്.
ഇങ്ങനെയുള്ള കുട്ടികളെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാക്കുകയും കോവിഡില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ആൺകുട്ടികളും പെൺകുട്ടികളുമായ 25 കുഞ്ഞുങ്ങളും നല്ല ആരോഗ്യ സ്ഥിതിയിലും സ്വഭാവിക വളർച്ചയിലുമാണെന്നും ആരോഗ്യ കാര്യാലയം വ്യക്തമാക്കി. അതേസമയം, ആർക്കെങ്കിലും കോവിഡ് ലക്ഷണമനുഭവപ്പെടുന്നുണ്ടെങ്കിൽ നസ്ർ, ഖാലിദിയ, ദഇൗസ എന്നീ ഡിസ്ട്രിക്റ്റുകളിലെ ‘തത്മൻ’ക്ലിനിക്കുകളിലെത്തി ചികിത്സ തേടണമെന്നും സ്വദേശികളോടും വിദേശികളോടും ആരോഗ്യ കാര്യാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
